ഇസ്ലാഹി സെന്റര് സമൂഹ നോന്പ് തുറയും സ്നേഹ സംഗമവും ശനിയാഴ്ച

Posted On Wednesday, 16 May 2018 16:56 Written by
കുവൈത്ത് : ഇന്ത്യന് ഇസ്ലാഹി സെന്ര്  സംഘടിപ്പിക്കുന്ന സമൂഹ നോന്പ് തുറയും സ്നേഹ സംഗമവും
മെയ് 19 ശനിയാഴ്ച  വൈകുന്നേരം 4.30 മണിക്ക് അബ്ബാസിയ യുനൈറ്റഡ് സ്കൂള് ഓഡിറ്റോറിയത്തില് നടക്കും. 
പ്രമുഖ ഖുര്ആ് ഖാരിഉം യുവപണ്ധിതനുമായ നൌഷാദ് മദനി കാക്കവയല് മുഖ്യാഥിതിയായിരിക്കും. വിവിധ സംഘടന പ്രതിനിധികളും സംഗമത്തില് പങ്കെടുക്കും. 
 
റമളാനും സമൂഹവും എന്ന വിഷയത്തില് മുഹമ്മദ് അരിപ്ര പ്രഭാഷണം നടത്തും.
 
പരിപാടിയുടെ ഒരുക്കങ്ങള് പൂര്ത്തിയായതായി ജലബീബ് ഐ.ഐ.സി ഓഫീസില് ചേര്ന്ന സ്വാഗത സംഘം യോഗം വിലയിരുത്തി. യോഗത്തില് ഐ.ഐ.സി ജനറല് സെക്രട്ടറി സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. ഓര്ഗനൈസിംഗ് സെക്രട്ടറിമാരായ എന്ജി. ഫിറോസ് ചുങ്കത്തറ, യൂനുസ് സലീം, മുദസ്സര് മാസ്റ്റര്, മനാഫ് മാത്തോട്ടം, അഷ്റഫ് മേപ്പയ്യൂര്, താജുദ്ധീന് നന്തി, അനസ് അഹ് മദ്, ടി.എം.അബ്ദുറഷീദ്, ഇബ്രാഹിം കൂളിമുട്ടം എന്നിവര് സംസാരിച്ചു. 
 
സംഗമത്തിലേക്ക്  സ്ത്രീകള്ക്ക് പ്രത്യേക സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്ക്ക് ബന്ധപ്പെടുക 99776124, 97827920
 
 

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.