Log in  \/ 
x
x
Register  \/ 
x

Monday, 07 May 2018 20:44
കുവൈത്ത് : 
 
കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്‍റ് റിസര്‍ച്ചി (സി.ഐ.എ.ആര്‍) ന് കീഴിലുള്ള മദ്രസ്സകളിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ പൊതു പരീക്ഷയുടെ സെന്‍റര്‍ കുവൈത്തിലും. ഏപ്രില്‍ 20, 21, 27, 28 തിയ്യതികളില്‍ ജലീബിലെ ഇസ്ലാഹി ഓഡിറ്റോറിയത്തില്‍ വെച്ചാണ് വാര്‍ഷിക പൊതു പരീക്ഷ നടക്കുക. പൊതു പരീക്ഷ സെന്‍ററുകള്‍ കേരളത്തിന് പുറമെ വിവിധ ഗള്‍ഫ് രാജ്യങ്ങളിലുമുണ്ട്.
വെക്കേഷന് നാട്ടിലുള്ളവര്‍ക്ക് കേരളത്തിലും കുവൈത്തിലുള്ളവര്‍ക്ക് കുവൈത്തിലും പരീക്ഷ എഴുതാവുന്നതാണ്. പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് ഐ.ഐ.സി വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. 
69995038, 97228093.
 
Wednesday, 28 February 2018 11:52
കുവൈത്ത്
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ 'കളികൂടാരം' സര്‍ഗ്ഗമേളയില്‍ അബ്ബാസിയ മദ്രസ്സ 192 പോയറ്റ് നേടി ഓവറോള്‍ ചാമ്പ്യന്മാരായി. ഫഹാഹില്‍ മദ്രസ്സ രണ്ടാം സ്ഥാനവും സാല്‍മിയ മദ്രസ്സ മൂന്നാം സ്ഥാനവും നേടി. വിവിധ മത്സരങ്ങളിലായി കിഡ്സ് വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍. അഫ്രിന്‍ അബ്ദുറഹിമാന്‍, ഇഹ്സാന്‍ മുഹമ്മദ് ഷാ, മെഹ്ന അലി, സിയാന ശുഐബ്, തസീം മസ്റൂഖ്.  ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍. അദീബ് മുഹമ്മദ്, ഇശ മെഹ്റിന്‍, നൂറ അന്‍വര്‍, റനിയ ഹംസ, ഹാഷില്‍ യൂനുസ്, ഹന മുഹമ്മദ്, അഖില്‍ നാസിം.
സബ്ജൂനിയര്‍ വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം നേടിയവര്‍. സയാന്‍ മുഹമ്മദ്, യഹ്യ മുഹമ്മദ്, വദ അബ്ദുല്‍ വഹാബ്, ഇംറാന്‍ സഅദ്, ഫാത്തിമ്മത്ത് ഷിസ ഷരീഫ്, ആയിശ നഷ്വ നൗഫല്‍, തമന്ന അബ്ദുല്‍ മുനീബ്, ഷയാന്‍ ശുഐബ്. സീനിയര്‍ വിഭാഗത്തില്‍ നിന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍. ഫഹാം അലി, മുഹമ്മദ് ഹാനി, ഹിബ ഷെറിന്‍, നബ്ഹാന്‍ ഹുസൈന്‍, ഈമാന്‍ അന്‍വര്‍, റിന്‍ഷ ആഷിഖ്, മുഹമ്മദ് നവാസ്, ആയിശ നവാല്‍, നര്‍ദ സറിയ ,ഹാഷിം അബ്ദുല്ല.
ഖുര്‍ആന്‍ ഹിഫ്ള്, തജ്വീദ്, ഇസ്ലാമിക ഗാനം, ബാങ്ക് വിളി, സംഘ ഗാനം, പ്രസംഗം, കളറിംഗ്, പോസ്റ്റര്‍ ഡിസെന്‍, തുടങ്ങി വൈവിധ്യമായ പരിപാടികളാണ് മത്സരത്തിനുണ്ടായത്. ചിത്രീകരണവും ഒപ്പനയും സംഗമത്തിന് മിഴികേകി. വിജയികള്‍ക്ക് ട്രോഫികളും മെഡലുകളും വിതരണം ചെയ്തു.
സംഗമം ഐ.ഐ.സി പ്രസിഡന്‍റ് എം.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കാരക്കുന്ന് ക്ലാസെടുത്തു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി സ്വാഗതവും വിദ്യാഭ്യാസ സെക്രട്ടറി എഞ്ചി. മുഹമ്മദ് ഹുസൈന്‍ നന്ദിയും പറഞ്ഞു.  അബ്ദുറഹിമാന്‍ അടക്കാനി, എന്‍ജി. അന്‍വര്‍ സാദത്ത്, മുഹമ്മദ് ബേബി, സുനില്‍ ഹംസ, ഹാരിസ് മങ്കട, അബ്ദുല്‍ അസീസ് സലഫി, സിദ്ധീഖ് മദനി, മുഹമ്മദ് സൈദ്, മുസ്തഫ വെങ്ങാലി, പി.വി അബ്ദുല്‍ വഹാബ്, ഫൈസല്‍ വടകര, ആദില്‍ സലഫി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.