iicinkuwait

iicinkuwait

നിഷ്‌കളങ്കത എന്നത് കൊതിപ്പിക്കുന്ന വാക്കാണ്. ലോകകാപട്യങ്ങളില്‍ നിന്നുള്ള പരമമായ മോചനം എന്നതാണ് ആ വാക്കിന്റെ വിശദീകരണം. കുഞ്ഞുങ്ങള്‍ക്കത് ഒരേ സമയം പര്യായവും വിശദീകരണവുമാണ്. അവരുടെ ലോകം ഒന്നു വേറെ തന്നെയാണ്. നിറഞ്ഞ സ്‌നേഹവും കറയില്ലാത്ത വിശ്വാസവും ജ്ഞാനതൃഷ്ണയും ഔത്സുക്യവുമൊക്കെയാണതിന്റെ പ്രത്യേകത. ഇതിന്റെ എതിര്‍ദിശയില്‍ നില്ക്കുന്നവരാണ് പലപ്പോഴും മുതിര്‍ന്നവര്‍. മുതിര്‍ന്നവരുടെ യുക്തിഭദ്രമായ വിചാരങ്ങള്‍ക്കും വികാരങ്ങള്‍ക്കും കുഞ്ഞുങ്ങളുടെ ലോകത്തേക്കു കടക്കാന്‍ ഒരൊറ്റ മാര്‍ഗമേയുള്ളൂ. കഥകള്‍. കഥകളുടെ സ്പര്‍ശിനികളിലൂടെ കുഞ്ഞുഹൃദയത്തെ തൊടാന്‍ നമുക്ക് സാധിക്കും. യഥാര്‍ഥത്തില്‍ ഈ രണ്ടു ലോകങ്ങള്‍ തമ്മിലുള്ള ഒരേയൊരു സംവേദനോപാധിയാണ് കഥകള്‍. അവിടെയാണ് ഗുഡ്‌വേഡ് പബ്ലിക്കേഷന്റെ സാനിയസ്‌നൈന്‍ ഖാന്‍ എഴുതി വി കെ ഹാരിസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എന്റെ ഖുര്‍ആന്‍ കഥാപുസ്തകം വേറിട്ടുനില്ക്കുന്നത്.


ഈ പ്രപഞ്ചം, അതിന്റെ ഉത്ഭവം, അതിന്റെ നാഥന്‍… കുഞ്ഞുങ്ങള്‍ വളരുന്തോറും അഭിമുഖീകരിക്കുന്ന സമസ്യകളാണിത്. കൃത്യവും വേരുറപ്പുള്ളതുമായ മറുപടി ഇവയ്ക്കുണ്ടായിരിക്കണമെന്നതില്‍ സംശയമില്ല. അത്തരമൊരു ഉദ്യമത്തിന്റെ സാര്‍ഥകമാണ് എന്റെ ഒന്നാം ഖുര്‍ആന്‍ പുസ്തകം. ‘പണ്ടു പണ്ട്, കോടാനുകോടി സംവത്സരങ്ങള്‍ക്ക് മുമ്പ്, ഒന്നുമുണ്ടായിരുന്നില്ല. മഹാ ശൂന്യത മാത്രം. ഭൂമിയില്ല, ആകാശമില്ല, സൂര്യനും ചന്ദ്രനുമില്ല, ഇരുട്ടിന്റെ വലിയ കരിമ്പടം മൂടിക്കിടക്കുകയാണ് പ്രപഞ്ചം’. എന്റെ ഒന്നാം ഖുര്‍ആന്‍ കഥാപുസ്തകത്തിന്റെ പ്രാരംഭമാണിത്. അപാരമായ ശൂന്യതയില്‍ നിന്ന് ലോകൈക നാഥന്‍ നടത്തിയ സൃഷ്ടിപ്പിന്റെയും അവയെ കൃത്യമായി വിതാനിച്ചിരിക്കുന്നതിന്റെയും അത്ഭുതം കലര്‍ന്ന ജ്ഞാനം ഈ പുസ്തകം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു. ഭാവനയുടെ ഭ്രമാത്മകതക്ക് മാത്രമല്ല, കഥയുടെ മേമ്പൊടി ചേര്‍ത്താല്‍ പച്ചയായ യാഥാര്‍ഥ്യങ്ങള്‍ക്കും കുഞ്ഞു ഹൃദയത്തിലേക്ക് പ്രവേശനം ലഭിക്കുമെന്ന് പുസ്തകം തെളിയിക്കുന്നു.


ഖുര്‍ആനിലെ ഓരോ കഥയും പറഞ്ഞുവെച്ച ശേഷം അതുള്‍ക്കൊള്ളുന്ന പാഠം ലളിതമായ വാചകങ്ങളില്‍ വിശദീകരിക്കുന്നുമുണ്ട്. അതാകട്ടെ കഥയോട് ഇഴുകിച്ചേര്‍ന്നങ്ങനെ നില്ക്കുന്നു. വെള്ളത്തിനായി ഹാജര്‍ മലകള്‍ക്കിടയില്‍ ഓടിയതും ഇസ്മാഈലിന്റെ കാല്‍ചുവട്ടില്‍ സംസം ഉടലെടുത്തതും അവതരിപ്പിച്ചതിനു ശേഷം ഇങ്ങനെ എഴുതിയിരിക്കുന്നു; ‘വലിയ വിഷമങ്ങള്‍ ഉണ്ടായാലും അല്ലാഹുവിന്റെ വഴിയില്‍ ഉറച്ചു നില്ക്കുക. അപ്പോള്‍ ദൈവം അത്ഭുതങ്ങളിലൂടെ നമ്മെ സഹായിക്കും. സംസം ഉറവകൊണ്ടു കുഞ്ഞു ഇസ്മാഈലിനെ സഹായിച്ച പോലെ.’ ഇങ്ങനെ കഥയുടെ ആണികള്‍ കൊണ്ട് വിശ്വാസത്തെ കുഞ്ഞുഹൃദയങ്ങളില്‍ ഉറപ്പിക്കുന്നുണ്ട് ഓരോ അധ്യായങ്ങളും.
പ്രപഞ്ചാരംഭം, ജീവജാലങ്ങളുടെയും പ്രകൃതി പ്രതിഭാസങ്ങളുടെയും ആരംഭം, വളര്‍ച്ച, മാറ്റങ്ങള്‍, സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവങ്ങളും കാരുണ്യങ്ങളും മനുഷ്യന്‍, പ്രവാചകന്‍മാര്‍ ഖുര്‍ആനില്‍ വിവിധ സന്ദര്‍ഭങ്ങളിലായി പറഞ്ഞ കഥകള്‍, ഉദാഹരണങ്ങള്‍ തുടങ്ങിയവ കാലഗണനയ്ക്കനുസരിച്ച ഓരോ കഥയും മറ്റൊന്നിലേക്കു നയിക്കുന്ന വിധത്തില്‍ അര്‍ഹിക്കുന്ന ഭാഷയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നു. അതേസമയം തന്നെ കുഞ്ഞുഹൃദയം തൊടുന്ന ചാരുതയുമുണ്ട് ഭാഷയ്ക്ക്. ‘പ്രവാചകന്‍ യൂസുഫും സഹോദരന്മാരും’ എന്ന അധ്യായത്തില്‍ യഅ്ഖൂബ് നബിയെ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: ‘പണ്ട് പണ്ട് യഅ്ഖൂബ് എന്ന് പേരുള്ള ഒരു പ്രവാചകനുണ്ടായിരുന്നു. പ്രായം ചെന്ന ഒരു മുത്തശ്ശനായിരുന്നു അദ്ദേഹം.’ അതോടുകൂടി കഥ വായിക്കുന്ന കുഞ്ഞിന്റെ മനസ്സില്‍ പ്രവാചകനോടുള്ള അടുപ്പം രൂപപ്പെട്ടു കഴിഞ്ഞിരിക്കും. ഇങ്ങനെ ഭാഷകൊണ്ടുള്ള, ചെറുതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും പ്രയോഗത്തില്‍ ബുദ്ധിമുട്ടുള്ളതും പ്രാവീണ്യം വേണ്ടതുമായ ചാരുതയിലാണ് പുസ്തകം പാകം ചെയ്തിരിക്കുന്നത്. 42 കഥകളുടെയും മൂലാധ്യായങ്ങളെ രേഖപ്പെടുത്തി പുസ്തകത്തിന്റെ സത്യസന്ധതയും സൂക്ഷ്മതയും പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
വായനക്കാരുടെ പ്രായത്തിനനുഗുണമായ ചിത്രങ്ങള്‍ പുസ്തകത്തിലുണ്ട്. വലിയ പ്രാപഞ്ചിക സത്യങ്ങളെ ആവിഷ്‌ക്കരിക്കുന്നതിനിടയില്‍ അവയുടെ തെളിവും നിറവുമായി ചിത്രങ്ങള്‍ ചേര്‍ത്തപ്പെട്ടിരിക്കുന്നു. പച്ചപ്പു പുതച്ച ഭൂമിയും വിവിധങ്ങളായ മൃഗങ്ങളും കാറ്റും മഴയും തീയുമൊക്കെ മനോഹരമായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിഷ്‌കളങ്ക ഹൃദയങ്ങളിലേക്ക് ഈ പുസ്തകം വെച്ചുനീട്ടുമ്പോള്‍, ആനന്ദവും സംതൃപ്തിയും സ്രഷ്ടാവിലേക്കുള്ള അടുപ്പച്ചൂടും മുതിര്‍ന്നവരായ നമുക്കും അറിയാനാകും.

നവയാഥാസ്ഥിതികര്‍ വിശ്വാസരംഗങ്ങളില്‍ മായംചേര്‍ത്തതു പോലെ അനുഷ്ഠാന രംഗത്തും മായംചേര്‍ത്തു കൊണ്ടിരിക്കുകയാണ്. അത്തഹിയ്യാത്തില്‍ ചൂണ്ടുവിരല്‍ ചലിപ്പിക്കല്‍, സുജൂദില്‍ നിന്നും ഉയരുമ്പോള്‍ മുഷ്ടി ചുരുട്ടി നിലത്തൂന്നി എഴുന്നേല്‍ക്കല്‍, സ്വഫ്ഫു നില്ക്കുമ്പോള്‍ വിരലുകള്‍ ഒപ്പിക്കല്‍ എന്നിവ അവയില്‍ ചിലതാണ്. കാല്‍വിരലുകള്‍ ഒപ്പിക്കാതെയും ചേര്‍ക്കാതെയും നിന്നാല്‍ അതിന്നിടയില്‍ പിശാച് വന്നുനില്ക്കും എന്നാണത്രെ ഇവരുടെ വാദം. പ്രസ്തുത വാദം ശരിയാണെങ്കില്‍ അതിന്നിടയില്‍ മാത്രമല്ല, പിശാച് കാലുകള്‍ക്കിടയിലും രണ്ടാളുടെ തലകള്‍ക്കിടയിലും കയറിനില്‍ക്കില്ലേ. അങ്ങനെ വരുമ്പോള്‍ നമസ്‌കരിക്കുന്ന ഓരോ വ്യക്തിയും കാലുകള്‍ക്കിടയില്‍ വിടവ് വരുത്താത്ത വിധം അറ്റന്‍ഷനായ നിലയില്‍ നില്‍ക്കേണ്ടിവരും. അതുപോലെ ഒരു സ്വഫ്ഫിലെ രണ്ടുപേരുടെ തലകള്‍ തമ്മിലും ചേര്‍ത്തുവെക്കേണ്ടി വരും. തലകള്‍ ചേര്‍ത്തുവെച്ചാലും കഴുത്തുകള്‍ ചേര്‍ത്തുവെക്കാന്‍ സാധിക്കാത്തതിനാല്‍ ആ വിടവിലും പിശാച് വന്നു നില്ക്കാന്‍ സാധ്യതയുണ്ട്!


വിരലുകള്‍ ഒപ്പിച്ച് സ്വഫ്ഫുനില്ക്കാന്‍ അല്ലാഹുവിന്റെ റസൂല്‍ എവിടെയും പറഞ്ഞിട്ടില്ല. അപ്രകാരം സ്വഫ്ഫു നിന്നാല്‍ പാമ്പ് ചലിക്കുന്നതു പോലെയുണ്ടാകും സ്വഫ്ഫ്! ചെറിയ പാദമുള്ള വ്യക്തി നില്ക്കുന്നത് വലിയ പാദമുള്ള വ്യക്തിയോടൊപ്പമാണെങ്കില്‍ അല്പം കയറിനില്‌ക്കേണ്ടിവരും. ഇനി വലതുഭാഗം നില്ക്കുന്നത് ചെറിയ പാദമുള്ള വ്യക്തിയാണെങ്കില്‍ വലിയ പാദമുള്ള വ്യക്തി പാദം സ്വഫ്ഫില്‍ നിന്നും അല്പം താഴോട്ട് പിന്തിപ്പിക്കേണ്ടിവരും. ഇപ്പറഞ്ഞ വിധം സ്വഫ്ഫു നില്ക്കുകയെന്നത് നബിചര്യയോ പ്രായോഗികമോ അല്ല.


ഇവരൊക്കെ പിശാചിനെ സംബന്ധിച്ച് എഴുതുന്നതും പറയുന്നതും കേട്ടാല്‍ തോന്നുക പിശാച് ഇവരോടൊപ്പം കളിച്ചും ചിരിച്ചും തോളില്‍ കൈവെച്ചും നടക്കുന്ന ഒരു വിഭാഗം സൃഷ്ടികളാണെന്നാണ്. വിശുദ്ധ ഖുര്‍ആനിലും തിരുസുന്നത്തിലും 95 ശതമാനം സ്ഥലങ്ങളിലും പിശാച് എന്ന് പ്രയോഗിച്ചിട്ടുള്ളത് ആലങ്കാരികമായിട്ടാണ്. പൈശാചിക പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് അവിടങ്ങളിലെ സൂചന. ഇമാം നവവി പറയുന്നു: ”പിശാചിനെ തൃപ്തിപ്പെടുത്തുന്ന എല്ലാ നിന്ദ്യവും നീചവുമായ വസ്തുക്കളും പിശാചിലേക്ക് ചേര്‍ത്തു പറയാവുന്നതാണ്.” (ശറഹു മുസ്‌ലിം 7:309)
റശീദ് രിദ്വ(റ) പറയുന്നു: ”ദ്രോഹം വരുത്തിവെക്കുന്ന ചില ജീവികള്‍ക്കും ചില പ്രാണികള്‍ക്കും ജിന്നെന്നും പിശാചുക്കളെന്നും അറബികള്‍ പ്രയോഗിക്കാറുണ്ട്” (തഫ്‌സീറുല്‍ മനാര്‍ 7:526). സ്വഫ്ഫുകള്‍ക്കിടയില്‍ പിശാച് കയറിനില്ക്കും എന്ന് പറഞ്ഞതും ആലങ്കാരികമായാണ്. സ്വഫ്ഫുകളില്‍ അടുപ്പമില്ലെങ്കില്‍ പിശാച് നിങ്ങളുടെ മനസ്സുകള്‍ തമ്മിലും അകറ്റി വിദ്വേഷവും സൃഷ്ടിക്കും എന്നാണ് ഇവിടെ വിവക്ഷ. മുസ്‌ലിംകള്‍ പരസ്പരം അകലുന്നതും തെറ്റി ജീവിക്കുന്നതും പിശാച് വളരെ താല്പര്യപ്പെടുന്ന കാര്യമാണ്. നമസ്‌കാരത്തില്‍ സ്വഫ്ഫ് സംബന്ധിച്ച നിരവധി ഹദീസുകള്‍ വന്നിട്ടുണ്ട്. അതില്‍ എവിടെയും കാല്‍ വിരലൊപ്പിച്ച് സ്വഫ്ഫുനില്ക്കാന്‍ കല്പനയില്ല.
ഏതാനും ഹദീസുകള്‍ ശ്രദ്ധിക്കുക: ബറാഅ്(റ) പറയുന്നു: ”നബി(സ) സ്വഫ്ഫിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ അതിന്റെ വിടവുകള്‍ നികത്തി ശരിപ്പെടുത്തിയിരുന്നു. നിങ്ങള്‍ സ്വഫ്ഫ് ശരിയാകുന്നതില്‍ ഭിന്നിക്കുന്ന പക്ഷം നിങ്ങളുടെ മനസ്സുകളും ഭിന്നിക്കുമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ നെഞ്ചിലും ചുമലുകളിലും തടവി ശരിപ്പെടുത്താറുണ്ടായിരുന്നു.” (അബൂദാവൂദ് 1:250)


ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ”നബി(സ) പറയും: നിങ്ങള്‍ സ്വഫ്ഫുകള്‍ ശരിയാക്കുക, അതില്‍ നിങ്ങള്‍ ഭിന്നിക്കുന്നപക്ഷം നിങ്ങളുടെ മനസ്സുകള്‍ ഭിന്നിക്കുമെന്ന് പറഞ്ഞുകൊണ്ട് ഞങ്ങളുടെ ചുമലുകളില്‍ തടവി സ്വഫ്ഫുകള്‍ ശരിപ്പെടുത്താറുണ്ടായിരുന്നു” (സ്വഹീഹ് മുസ്‌ലിം 2:30)


നുഅ്മാനുബ്‌നു ബശീര്‍(റ) പറയുന്നു: ”നബി(സ) ജനങ്ങള്‍ക്കഭിമുഖമായി നിന്നുകൊണ്ട് മൂന്നു തവണ പ്രസ്താവിച്ചു: അല്ലാഹുവാണ് സത്യം. നിങ്ങള്‍ സ്വഫ്ഫുകള്‍ ശരിയാക്കണം. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മനസ്സുകളെ പരസ്പരം ഭിന്നിപ്പിക്കും. നുഅ്മാന്‍(റ) പറയുന്നു: അപ്പോള്‍ ഓരോ വ്യക്തിയും തന്റെ ചുമല്‍ തന്റെ കൂട്ടുകാരന്റെ ചുമലിനോടും മുട്ടിന്‍കാലുകള്‍ കൂട്ടുകാരന്റെ മുട്ടിന്‍ കാലിനോടും, നെരിയാണി കൂട്ടുകാരന്റെ നെരിയാണിയോടും ചേര്‍ത്തുവെക്കുന്നതായി ഞാന്‍ കണ്ടു.” (അബൂദാവൂദ് 1:249)


നുഅ്മാന്‍(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസ്: ”കോപ്പകള്‍ അണിയായി നിരത്തിവെക്കുന്നതു പോലെ നബി(സ) സഫ്ഫുകള്‍ ശരിയാക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ഒരാളുടെ നെഞ്ച് സ്വഫ്ഫില്‍ നിന്നും മുന്തിനില്ക്കുന്നതായി കണ്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു: നിശ്ചയമായും നിങ്ങള്‍ സ്വഫ്ഫുകള്‍ ശരിയാക്കിയേ തീരൂ. അല്ലാത്തപക്ഷം അല്ലാഹു നിങ്ങളുടെ മുഖങ്ങള്‍ (മനസ്സുകള്‍) തമ്മില്‍ ഭിന്നിപ്പിക്കും.”(സ്വഹീഹ് മുസ്‌ലിം 2:31)


ഇമാം ബുഖാരി രേഖപ്പെടുത്തിയ ഒരധ്യായം ശ്രദ്ധിക്കുക: ”ചുമലിനെ ചുമലിനോടും പാദത്തെ പാദത്തോടും ചേര്‍ത്തുവെക്കുന്നത് സംബന്ധിച്ചുള്ള അധ്യായം” (ഫത്ഹുല്‍ ബാരി 3:137). ഇവിടെ പാദം കൊണ്ടുദ്ദേശിക്കുന്നത് കാല്‍മടമ്പാണ്. നെരിയാണി ചേര്‍ത്തുവെക്കാന്‍ കല്പിച്ചതും മടമ്പുകള്‍ ഒത്തുവരാനാണ്. മറിച്ച് പാദവും നെരിയാണിയും ഒപ്പിച്ചാല്‍ വിരലുകള്‍ക്കൊപ്പിക്കാന്‍ സാധ്യമല്ലെന്ന് സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. വിരലൊപ്പിക്കുക എന്നതിന്റെ പേരില്‍ ആളുകളുടെ വിരലില്‍ചവിട്ടി വേദനിപ്പിക്കല്‍ അക്രമവും അനാചാരവും നമസ്‌കാരം തന്നെ ബാത്വിലായിത്തീരാന്‍ കാരണവുമാകുന്നതുമാണ്.


നമസ്‌കാരത്തില്‍ സ്വഫ്ഫു നില്‌ക്കേണ്ടത് വിരലുകളൊപ്പിച്ചല്ല. പ്രധാനമായും ചുമലും മടമ്പും ഒപ്പിച്ചാണ് എന്ന് ഹദീസുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അത്തഹിയ്യാത്തില്‍ വിരല്‍ വിറപ്പിക്കലും സുജൂദില്‍ നിന്നുയരുമ്പോള്‍ മുഷ്ടികള്‍ നിലത്തൂന്നി എഴുന്നേല്ക്കലും ദുര്‍ബലമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ചെയ്തുവരുന്ന കര്‍മങ്ങളാണ്. കൈവിരല്‍ ചലിപ്പിക്കുന്നത് പിശാചിനെ ദേഷ്യം പിടിപ്പിക്കാനാണ് എന്നാണ് പറയപ്പെടുന്നത്. യഥാര്‍ഥത്തില്‍ പിശാചിന് അതുകൊണ്ട് ദേഷ്യമല്ല, സന്തോഷമാണ് ഉണ്ടാവുക! കാരണം തന്റെ അടുത്തിരുന്ന് ചൂണ്ടുവിരല്‍ ചലിപ്പിക്കാതെ വിരല്‍ ചൂണ്ടുക മാത്രം ചെയ്തു നമസ്‌കരിക്കുന്നവന്റെ ശ്രദ്ധ ഈ വിരല്‍നൃത്തത്തിലേക്ക് തിരിയുകയും അതുമൂലം അവന്റെ നമസ്‌കാരം തന്നെ ശ്രദ്ധ തെറ്റാന്‍ അത് കാരണമാവുകയും ചെയ്യും.


ഇമാം നവവി(റ) പറയുന്നു: ”നബി(സ) അത്തഹിയ്യാത്തില്‍ വിരല്‍ ചലിപ്പിക്കാതെ അത് ചൂണ്ടാറായിരുന്നു പതിവെന്ന് ഇബ്‌നു സുബൈറില്‍(റ) നിന്ന് അബൂദാവൂദ് സ്വഹീഹായ പരമ്പരയോടെ ഉദ്ധരിച്ചിട്ടുണ്ട്. എന്നാല്‍ പിശാചിനെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടി നബി(സ) വിരല്‍ ചലിപ്പിക്കാറുണ്ടായിരുന്നു എന്ന ഇബ്‌നുഉമറിന്റെ(റ) ഹദീസ് സ്വഹീഹല്ല. ഇമാം ബൈഹഖി പ്രസ്താവിച്ചിരിക്കുന്നു: അത് വാഖിദി എന്നു പറയുന്ന ഒരു വ്യക്തി ഒറ്റപ്പെട്ടു റിപ്പോര്‍ട്ട് ചെയ്തതാണ്. അദ്ദേഹം വിശ്വാസയോഗ്യനല്ല” (അല്‍മജ്മൂഉ ശറഹുല്‍ മുഹദ്ദബ് 3:454, 455).


‘സുജൂദില്‍ നിന്നും മുഷ്ടിചുരുട്ടി നിലത്തൂന്നി എഴുന്നേല്ക്കണം’ എന്ന റിപ്പോര്‍ട്ടും ദുര്‍ബലമാണ് എന്നതാണ് പണ്ഡിതാഭിപ്രായം. നബി(സ)യും സ്വഹാബത്തും നമസ്‌കാരം നിര്‍വഹിക്കാറുണ്ടായിരുന്നത് മണലിലും പാറപ്പുറങ്ങളിലുമൊക്കെ ആയിരുന്നല്ലോ. മുഷ്ടി ചുരുട്ടി ഭൂമിയില്‍ ഊന്നി എഴുന്നേല്ക്കുന്ന പക്ഷം അവരുടെ വിരലുകളുടെ തൊലി ഉരിഞ്ഞ് മുറിവേറ്റേനെ. ഈ വിഷയത്തില്‍ വന്ന ഹദീസും പണ്ഡിതന്മാര്‍ സ്വഹീഹായി അംഗീകരിച്ചിട്ടില്ല. ”നബി(സ) സുജൂദില്‍ നിന്നും എഴുന്നേല്ക്കുമ്പോള്‍ മാവ് കുഴയ്ക്കുന്നവനെപ്പോലെ ഭൂമിയില്‍ കൈ വെക്കാറുണ്ടായിരുന്നു എന്ന ഇബ്‌നു അബ്ബാസിന്റെ(റ) റിപ്പോര്‍ട്ടിനെ സംബന്ധിച്ച് ഇബ്‌നുസ്വലാഹ്(റ) പറയുന്നു: ഈ ഹദീസ് തെളിവിന് കൊള്ളുന്നതോ അറിയപ്പെടുന്നതോ സ്വഹീഹോ അല്ല. ഇമാം നവവി ‘ശറഹുല്‍ മുഹദ്ദബില്‍’ ഈ ഹദീസ് അടിസ്ഥാനരഹിതവും അസത്യവും ദുര്‍ബലവുമാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്.” (അല്‍മജ്മൂഉ ശറഹുല്‍മുഹദ്ദബ് 3:491)

Wednesday, 28 February 2018 11:53

Ramadan Timings In Kuwait 2017

PACI - The Public Authority for Civil Information (PACI) announced the working hours during Ramadan , The administrative department will work from 10 am until 2:30 pm, The sections where the cards are issued will open from 10 am to 6 pm.

Banks: 10AM to 1:00PM
Government: 10AM to 2:30PM (Approx)

Cinescape: 8PM onwards
GrandCinemas: 3:30PM onwards

360 Mall: 11AM to 3PM and 8:30PM to 1AM
Avenues Mall: 10AM to 4PM and 8PM to 1AM
Gate Mall: 10AM to 4PM and 8PM to 1AM
Marina Mall: 11AM to 4PM and 8:30PM to 1AM
Salhiya: 10:30AM to 2:30PM and 8:30PM to 12:30AM
Souq Sharq: 10AM to 3:30PM and 8:30PM to 2AM

Carrefour: 10AM to 2AM
Geant: 9AM to 12AM
LuLu: 9AM to 2AM
Saveco: 24 hours
Sultan Center: 24 hours

പെരുന്നാളിന്റെ ആവേശവും ആരവങ്ങളും ഏറെ ജ്വലിച്ചു നിന്നിരുന്നത് കുട്ടികള്‍ക്കിടയിലായിരുന്നു. ഇല്ലായ്മകള്‍ക്കിടയിലേക്ക് മാനത്തുനിന്നും ഞെട്ടറ്റുവീഴുന്ന ഒരു തേന്‍കനി തന്നെയായിരുന്നു അന്നു പെരുന്നാള്‍ സുദിനം.


ഇരുട്ടിയാല്‍ മാസംകണ്ട കൂക്കുവിളി ചെകിടോര്‍ത്തിരിപ്പായി. അത് കേട്ടുകഴിഞ്ഞാല്‍ ചൂട്ടുകള്‍ കെട്ടി ‘കുത്തല്ലരി’ (ഫിത്വ്ര്‍സകാത്ത് അരി) ശേഖരിക്കാനായി സ്ത്രീകളുടെ ഓട്ടവും ബഹളവും. കൂട്ടത്തില്‍ സഞ്ചിയുമെടുത്ത് ഉമ്മയും ചേരും. പെരുന്നാള്‍ ചോറിനു ‘കുത്തല്ലരി’ കിട്ടീട്ടുവേണമായിരുന്നു.


പുത്തന്‍കുപ്പായം. പുത്തന്‍ തുണി. പട്ടുറുമ്മാല്‍. പൂവെണ്ണ (ഹെയര്‍ ഓയില്‍)യും അത്തറും.
27-ാം രാവിന് ഊരുചുറ്റി സകാത്ത് വകയില്‍ കിട്ടിയ ഓട്ടമുക്കാലുകള്‍ അരയിലെ സ്ഥിരം ചരടില്‍ കോര്‍ത്തിട്ടു സൂക്ഷിക്കാറാണ് പതിവ്. ആ മുക്കാലുകള്‍ കൊടുത്ത് മെത്താപ്പും പൂത്തിരിയും പടക്കങ്ങളും ബലൂണും തലേന്നു തന്നെ വാങ്ങി സൂക്ഷിച്ചിരിക്കും. രാത്രി ഏറെ വൈകുംവരെ അവ തരംതിരിച്ചും മണത്തും എണ്ണിയും ഉറക്കെ പാടും:


”നാളെപ്പെരുന്നാളാണല്ലോ-ന്റല്ലാ


നേരം വെളുക്ക്ണ്‌ല്യല്ലോ…”


അപ്പോഴാകും തക്ബീര്‍ ചൊല്ലാത്തതിന് വല്യുമ്മയുടെ കലമ്പല്‍. പിന്നെ കൂട്ടത്തോടെ:
”അല്ലാഹു അക്ബറുല്ലാഹു
അക്ബറുല്ലാഹു അക്ബര്‍
…… വലില്ലാഹില്‍ഹംദ്….”


കണ്ണുകളെ എപ്പോഴാണ് ഉറക്കം അടച്ചത് എന്നറിയില്ല. കത്തുന്ന പൂത്തിരിയുടെ സ്വപ്‌നങ്ങളെ കെടുത്തി സുബ്ഹിബാങ്ക് കാതുകളില്‍ മുഴങ്ങുമ്പോള്‍ ഇടതു കൈവെള്ളയില്‍ ഉമിക്കരിയും വലതുകയ്യില്‍ കിണ്ടിയുമായി കോലായത്തിണ്ടില്‍ എത്തിയിരിക്കും. സുബ്ഹി നമസ്‌കാരം കഴിഞ്ഞ് പതിവ് ഖുര്‍ആന്‍ പാരായണം അന്നില്ല. പകരം:


”അല്ലാഹു അക്ബറുല്ലാഹു
അക്ബറുല്ലാഹു അക്ബര്‍
…….. വലില്ലാഹില്‍ഹംദ്!”


”എടാ, ഇങ്ങട്ട് ബരീന്‍!” എണ്ണക്കുപ്പിയും ചെറു കവടിപ്പിപ്പിഞ്ഞാണവുമായി ഉമ്മ കോലായില്‍. പെരുന്നാളിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും തേച്ചുകുളി നിര്‍ബന്ധമാണ്. എട്ടും പത്തും വയസ്സായെങ്കിലും ‘മാര്‍ക്കം’ (സുന്നത്ത്കര്‍മം) ചെയ്തിട്ടില്ലാത്ത ഞങ്ങള്‍ മേലാസകലം എണ്ണതേച്ച് പൂര്‍ണ്ണനഗ്നരായി ഓട്ടം; അപ്പോഴും കിടന്നുപുകയുന്ന ഐനിത്തോക്കയുമായി വീണ്ടും പടക്കത്തിനു തീകൊളുത്താന്‍. ചെറുപയര്‍പൊടി തേച്ച് മെഴുക്കിളക്കി ഇളം ചൂടുവെള്ളത്തില്‍ വിസ്തരിച്ചു കുളി.
ഉമ്മാന്റെ ചകിരിയിട്ടുള്ള പെരുന്നാള്‍ ഉരസല്‍ ഇന്നും തൊലിയില്‍ നീറ്റലായി അവശേഷിക്കുന്നു. കുളികഴിഞ്ഞ്, അലക്കാത്ത, കോടിമണമുള്ള കുപ്പായവും കൊച്ചു കള്ളിത്തുണിയും (അല്ലെങ്കില്‍ ചുവന്ന ചീനായിത്തുണി) ഉടുത്ത്, അത്തര്‍ പുരട്ടിയ പഞ്ഞിത്തുണ്ട് ചെവിയിടുക്കില്‍ തിരുകി പട്ടുറുമാലും വീശി പള്ളിയിലേക്ക് പുറപ്പെടുന്നത് ഞങ്ങള്‍ ഒന്നോ രണ്ടോ പേരല്ല; അയല്‍പക്കത്തെ മുഴുവന്‍ കുട്ടികളും. ഇടുങ്ങിയ ഇടവഴിയിലൂടെ ഉച്ചത്തില്‍ തക്ബീര്‍ മുഴക്കി ജാഥയായി പള്ളിയിലെത്തുമ്പോള്‍ സമയം ചുരുങ്ങിയത് പത്തുമണി. നമസ്‌കാരം തുടങ്ങാന്‍ ഇനിയും അര-മുക്കാല്‍ മണിക്കൂര്‍. അതുവരെയ്ക്കും കൂട്ടായ തക്ബീര്‍. മൈക്കും ക്യാബിനും കേട്ടുകേള്‍വിപോലുമില്ല. എന്നാല്‍ തക്ബീര്‍ ചൊല്ലിക്കൊടുക്കുന്ന മുഅദ്ദിന്റെ ശബ്ദത്തിന് ക്യാബിനിനേക്കാള്‍ മുഴക്കം. തക്ബീറില്‍ വിറക്കുന്ന പള്ളിയും പരിസരവും. ഭക്തി തളംകെട്ടിയ അന്തരീക്ഷം.


‘എല്ലാം ഒന്നു വേഗം കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍….!’ ഇന്ന് കഞ്ഞിയും കൂട്ടാനുമല്ല. ഇറച്ചിയും പുളിഞ്ചാറും (തേങ്ങയരച്ച വെജിറ്റബ്ള്‍ കറി) പപ്പടവും ഉണക്കസ്രാവ് പൊരിച്ചതും. ഹായ്, പെരുന്നാള്‍!…

വിദ്യാര്‍ത്ഥികളില്‍ ഉത്കണ്ഠയും ആകുലതയും വളര്‍ത്തി പരീക്ഷാകാലം വരവായി. ഭാവിയും വിജയപരാജയവും നിര്‍ണയിക്കുന്നതിനാല്‍ പരീക്ഷകള്‍ ശരിക്കും പരീക്ഷണങ്ങളാണ്. ആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷയായതിനാല്‍ എസ്എസ്എല്‍സി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വിദ്യാര്‍ത്ഥികളെ പോലെ തന്നെ രക്ഷിതാക്കളും സമൂഹവും സര്‍ക്കാറും ഈ പരീക്ഷയെ മറികടക്കേണ്ട നാഴികക്കല്ലാക്കി മാറ്റിയിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷയെ ഭയക്കാന്‍ കാരണവും ഇതുതന്നെ.

പരീക്ഷപ്പേടി ഇല്ലാതിരിക്കാന്‍ പ്രഥമ ചികിത്സ വേണ്ടത് രക്ഷിതാക്കള്‍ക്കാണ്. കുട്ടി തോറ്റാലോ എന്ന ഭീതി നിമിത്തം അവര്‍ സദാസമയവും പഠിക്കാന്‍ നിര്‍ബന്ധിക്കും. ഇവന്‍/ഇവള്‍ പഠിക്കുന്നില്ലെന്ന് മറ്റുള്ളവരോട്  പരാതി പറയും. കുട്ടികളോട് ഭീഷണി സ്വരത്തില്‍ സംസാരിക്കും. വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ നിരാശയുടെ കരിനിഴല്‍ വീഴ്ത്താന്‍ ഇതൊക്കെ ധാരാളം.

പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മടിയന്‍മാര്‍ക്കും മാത്രമല്ല മിടുക്കന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ മാനസിക പിരിമുറുക്കവും പേടിയുമുണ്ടാക്കും. ഇതിന്റെ ഭാഗമായി തലവേദന, ഛര്‍ദി, പനി, വയറുവേദന തുടങ്ങിയ ശാരീരികാസ്വസ്ഥതകളും പരീക്ഷാകാലങ്ങളില്‍ കുട്ടികളില്‍ ദൃശ്യമായേക്കാം. അത് അഭിനയമാണോ എന്നു പോലും രക്ഷിതാക്കള്‍ സംശയിക്കാറുണ്ട്.

സധീരം പരീക്ഷയെ നേരിടാന്‍ കഴിയണം. അതിന് പരീക്ഷയെ കൂളായി കാണുകയാണ് മാര്‍ഗം. പരീക്ഷാവിജയം ജീവിതത്തില്‍ അതിനിര്‍ണായകവും അന്തിമവുമാണെന്ന വിചാരം രക്ഷിതാക്കളും പഠിതാക്കളും ഒഴിവാക്കണം. പരാജയം ജീവിതത്തിലെ മഹാദുരന്തമാണെന്ന ചിന്തയും പാടില്ല.

ബുദ്ധിപരമായ മേന്മ, പ്രതിഭാത്വം, ഓര്‍മശക്തി, ചിട്ടയൊത്ത പഠനം തുടങ്ങിയവ മൂലം ഉയര്‍ന്ന സ്ഥാനം നേടിയെടുക്കാന്‍ കഴിഞ്ഞെന്നുവരാം. എന്നാല്‍ കഴിവിനും സാമര്‍ത്ഥ്യത്തിനുമൊപ്പം സ്രഷ്ടാവിന്റെ സൗഭാഗ്യം കൂടി വേണം. അത് എല്ലാവരിലും എല്ലായ്‌പ്പോഴും ഒരേപോലെ ആയിക്കൊള്ളണമെന്നില്ല. ഈ യാഥാര്‍ത്ഥ്യം അംഗീകരിക്കുന്നതോടൊപ്പം ശുഭാപ്തി വിശ്വാസത്തോടെ കഠിനാധ്വാനം തുടരുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക. ഇത് കുട്ടികളുടെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ കുറക്കാന്‍ സഹായകമാകും.

എസ്. എസ്. എസ.് എല്‍. സിയില്‍ ഗ്രേഡിങ്ങ് വന്നതോടെ പരാജയഭീതി ഇല്ലാതായി. റാങ്കിനെ ചൊല്ലിയുള്ള പിരിമുറുക്കവും ഇല്ല. പണ്ട് ഫലപ്രഖ്യാപനത്തിനു ശേഷം എത്രയെത്ര ആത്മഹത്യകളായിരുന്നു പത്രങ്ങളില്‍. ഇന്ന് ആ സാഹചര്യം മാറി.  വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വിലയിരുത്താനുള്ള നൂതന രീതികള്‍ ഇന്നു ധാരാളമാണ്. പ്രോജക്ടിലൂടെയും കൂട്ടായപ്രവര്‍ത്തനത്തിലൂടെയും അവരുടെ അന്വേഷണത്വര പരിപോഷിപ്പിക്കാനും ആശയവിനിമയ ശേഷി കരുത്തുറ്റതാക്കാനും സാധിക്കും. സെമിനാര്‍, അസൈന്‍മെന്റ്, റിക്കാര്‍ഡ്‌സ്, കളക്ഷന്‍ തുടങ്ങിയ സ്വയം പഠന-പരിശീലനത്തിലൂടെ നേടിയെടുത്ത അറിവും പരീക്ഷാഹാളില്‍ ഏറെ ഗുണം ചെയ്യും. പരീക്ഷക്കു വേണ്ടി തത്കാലം പഠിച്ചുണ്ടാക്കുന്നതിനെക്കാള്‍ പാഠങ്ങള്‍ അന്നന്നു സ്വായത്തമാക്കുന്നതാണ് ശാസ്ത്രീയമെന്നതു മറ്റൊരു കാര്യം.

കാണാപാഠം പഠിച്ചത് രേഖപ്പെടുത്തുക മാത്രമല്ല, വിശകലനംചെയ്യാനും നിഗമനങ്ങളിലെത്തിച്ചേരാനും ചിന്താശേഷി അളക്കാനുമെല്ലാമുള്ള അവസരങ്ങള്‍  ആധുനിക പരീക്ഷാരീതികളില്‍ കാണാം. പഠിച്ച ഭാഗങ്ങള്‍ വിസ്മൃതിയിലാകാതിരിക്കാന്‍ ആവര്‍ത്തനം നല്ലതാണ്. മറ്റു പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും യാത്രയിലുമെല്ലാം പാഠഭാഗങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ ശ്രമിക്കുക. പ്രയാസം തോന്നുന്നവ ഇതിനായി കുറിച്ചുവെക്കുകയുമാവാം. പുതിയ കാര്യങ്ങള്‍ പരീക്ഷാദിനങ്ങളില്‍ പഠിക്കാന്‍ തുനിയുന്നതിനെക്കാള്‍ കഴിഞ്ഞവ ഓര്‍മ പുതുക്കുകയാണ് നല്ലത്. അത് പഠിച്ചില്ലല്ലോ, ഇത് പഠിച്ചില്ലല്ലോ എന്ന് വെപ്രാളപ്പെടുന്നതിനു പകരം എന്തെല്ലാം അറിയാമെന്ന് വിചിന്തനം ചെയ്യുക. സമചിത്തതയും ഉത്സാഹവും നഷ്ടപ്പെട്ടാല്‍ അറിയാവുന്നവ പോലും പകര്‍ത്താനാവാതെ വന്നേക്കാം.

പഠനത്തിന് വിഘാതമാകുന്ന സാഹചര്യങ്ങള്‍ പരമാവധി സൂക്ഷിക്കണം. കളി, സദ്യ, വിരുന്ന്, സിനിമ, ടിവി, സീരിയല്‍ പോലുള്ളവ ഈ ഘട്ടത്തില്‍ ഒഴിവാക്കാം. ഏകാഗ്രതക്കു തടസ്സമായ എല്ലാം ഉപേക്ഷിക്കുകയും വേണം. കൃത്യമായ ഭക്ഷണം, മതചിട്ട, അനുഷ്ഠാന കര്‍മങ്ങള്‍ എന്നിവ മന:സന്തോഷം നല്‍കും.നാരുകള്‍ കൂടിയതും കൊഴുപ്പ് കുറഞ്ഞതുമായ ഭക്ഷണമാണ് ഉത്തമം. കാരറ്റ്, ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രാതല്‍ ഒരിക്കലും ഉപേക്ഷിക്കരുത്. പോഷകസമൃദ്ധമായ പ്രാതല്‍ പഠനത്തിന് നല്ല തുടക്കം തരും. മാംസ്യം കൂടുതലുള്ള മുട്ട, പാല്‍, മുളപ്പിച്ച ധാന്യങ്ങള്‍, പയറുകള്‍ കഴിക്കണം. രാത്രി ഏറെ ഉറക്കമൊഴിവാക്കരുത്. നേരത്തേ ഉറങ്ങി നേരത്തേ എണീക്കുക. ശുഭാപ്തി വിശ്വാസിയാവുക. ആത്മ വിശ്വാസത്തോടെ മുന്നേറുക. വിജയം നിങ്ങള്‍ക്കൊപ്പമുണ്ട്.

നാഥന്‍ തുണക്കട്ടെ.

Wednesday, 28 February 2018 11:53

ഇ-പരദൂഷണങ്ങള്‍

അന്യന്റെ സ്വകാര്യതകളിലുള്ള അനാവശ്യമായ താല്പര്യപ്രകടനവും എത്തിനോട്ടവുമാണ് പരദൂഷണത്തിന്റെയും കിംവദന്തികളുടെയും രൂപം കൈവരിക്കുന്നത്. മുമ്പൊക്കെ നാവു കൊണ്ട് ചെയ്തിരുന്ന പരദൂഷണങ്ങള്‍ ഇന്ന് ഇലക്‌ട്രോണിക് സംവിധാനങ്ങളുടെയും വാര്‍ത്താവിനിമയ സാങ്കേതിക വിദ്യകളുടെയും കടന്നുവരവോടെ പുതിയ തലങ്ങളിലെത്തിയിരിക്കുകയാണ്.


ഫേസ്ബുക്കും വാട്ട്‌സ്ആപ്പും പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിക്കുന്ന പരദൂഷണങ്ങളും കിംവദന്തികളുമുണ്ടാക്കുന്ന സാമൂഹ്യപ്രശ്‌നങ്ങള്‍ നിരവധിയാണ്. മൊബൈല്‍ ഫോണും അതില്‍ ഇന്റര്‍നെറ്റ് കണക്ഷനും കൂടിയായപ്പോള്‍ പണ്ടത്തെ അടുക്കള പരദൂഷണങ്ങള്‍ ഇന്ന് ഇ-പരദൂഷണങ്ങളായി മാറി. മുമ്പ് വ്യക്തിപരമായ സാന്നിധ്യംകൊണ്ടു മാത്രം നടക്കുമായിരുന്ന പരദൂഷണങ്ങളും കിംവദന്തികളും ഇന്ന് റിമോട്ട് കണ്‍ട്രോളായി മാറിയിരിക്കുന്നു. അതിനെക്കാളുപരി അത് അതിവേഗതയില്‍ പ്രചരിക്കുകയും ഇന്റര്‍നെറ്റ് ഭണ്ഡാരത്തില്‍ സ്ഥിരമായി നിലനില്‍ക്കുകയും ചെയ്യുന്നു എന്നത് അതിന്റെ ഭീകരാവസ്ഥയെ കാണിക്കുന്നു. പക്വതയും പാകതയുമെത്താത്ത കുട്ടികള്‍ അതില്‍ ഭാഗഭാക്കാകുക കൂടി ചെയ്യുമ്പോള്‍ പ്രശ്‌നം കൂടുതല്‍ ഗുരുതരമാവുന്നു.


പരദൂഷണങ്ങളും കിംവദന്തികളും അപവാദപ്രചരണങ്ങളും കച്ചവടവത്കരിക്കപ്പെട്ടുകഴിഞ്ഞു. ഓരോ പരദൂഷണവും കിംവദന്തിയും മെസേജുകളായി മൊബൈല്‍ ഫോണുകളില്‍നിന്നും മൊബൈല്‍ ഫോണുകളിലേക്കും കമ്പ്യൂട്ടറുകളില്‍ നിന്നും കമ്പ്യൂട്ടറുകളിലേക്കും പായുമ്പോള്‍ അത് പണത്തിന്റെ രൂപത്തില്‍ ബഹുരാഷ്ട്ര കുത്തകകളുടെ കീശകള്‍ നിറക്കുകയാണ്. ഇതില്‍ ബോധപൂര്‍വം പങ്കെടുക്കുന്ന വിശ്വാസി മനസ്സിലാക്കേണ്ടത് വിധിദിനത്തില്‍ തന്റെ തുലാസ്സില്‍ തിന്മയുടെ ഭാഗവും ഒപ്പം കനം തൂങ്ങുമെന്നാണ്. മെസേജുകള്‍ ടൈപ്പു ചെയ്യാനുപയോഗിച്ച വിരലുകളും വിധിദിനത്തില്‍ സാക്ഷി പറയാനുണ്ടാകുമെന്നാണ് ഓര്‍മിക്കേണ്ടത്.


പരദൂഷണത്തെ അല്ലാഹുവും നബിതിരുമേനിയും കഠിനമായി നിരോധിച്ചിട്ടുണ്ട്. നാവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെ ശ്രദ്ധാപൂര്‍വം ഉപയോഗിക്കാന്‍ പലവുരു സ്വഹാബികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് നാവിന് പകരമായി ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണുകളാണെന്ന് മാത്രം. ശ്ലീലവും അശ്ലീലവും ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍ബാധം പ്രചരിക്കുന്നുണ്ട്. ഖുര്‍ആനിന്റെ താക്കീത് നോക്കൂ: ”സത്യവിശ്വാസികളില്‍ അശ്ലീലം പ്രചരിപ്പിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷയുണ്ട്.” (അന്നൂര്‍ 19)


ഈ വചനത്തിനു തൊട്ടുമുമ്പുള്ള വചനങ്ങളില്‍ പ്രവാചകപത്‌നി ആഇശ(റ)യുമായി ബന്ധപ്പെട്ട അപവാദപ്രചരണത്തെയും അതിലുള്‍പ്പെട്ടവരെയും കഠിനമായി ശാസിക്കുന്നുണ്ട്. പക്ഷെ ഒരു സത്യവിശ്വാസി അത്തരം അശ്ലീല വാര്‍ത്തകള്‍ ഒരിക്കലും പിന്തുണക്കരുത് എന്ന് അല്ലാഹുതന്നെ ഖുര്‍ആനില്‍ പറഞ്ഞിട്ടുണ്ട്. ”പാഴ്‌മൊഴികള്‍ കേട്ടാല്‍ അവരതില്‍ നിന്നു വിട്ടകലും” (ഖസ്വസ്വ് 55). 2000-ലെ ഐ ടി ആക്ട് 67-ാം അനുഛേദത്തില്‍ അശ്ലീല പ്രചരണത്തിനെതിരെ ശിക്ഷാനടപടിയുണ്ട്.


പരദൂഷണത്തെ സഹോദരന്റെ ശവം ഭുജിക്കുന്നതിനോടാണ് അല്ലാഹു ഉപമിച്ചത്. വ്യക്തിഹത്യ, താറടിച്ചുകാണിക്കല്‍, കരിയര്‍ നശിപ്പിക്കുന്നതിനുള്ള ആസൂത്രിതശ്രമം എന്നിങ്ങനെ അനവധി രൂപത്തിലും ഭാവത്തിലും ഇവ പൊതുജനമധ്യേ കടന്നുവരുന്നുണ്ട്.


കേട്ടുകേള്‍വിയെ അപ്പാടെ വിശ്വസിച്ചാല്‍ വ്യക്തിക്കുമാത്രമല്ല, സമൂഹത്തിനും ആപത്താണ്. സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന കിംവദന്തികള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പ്രചരിക്കുന്നതിന്റെ ആപത്തുകള്‍ അസമിലും മുസഫര്‍നഗറിലും അരങ്ങേറിയ കൂട്ടക്കൊലകളിലൂടെ നാം കണ്ടതാണ്. ഖുര്‍ആന്‍ പറയുന്നു: ”വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്തിവെക്കാതിരിക്കാനാണിത്” (അല്‍ഹുജുറാത്ത് 6).


വാര്‍ത്തകള്‍ പോലും തട്ടിപ്പിനും മാനഹാനിക്കും അവലംബമാക്കുന്ന കാലത്ത് പത്രധര്‍മം കുഴിച്ചുമൂടപ്പെടുന്നു. വ്യക്തികളിലൂടെയോ മാധ്യമങ്ങളിലൂടെയോ വരുന്ന ഏത് വാര്‍ത്തയും അതേപടി വിശ്വസിക്കരുതെന്നും അതിന്റെ നിജസ്ഥിതി അറിയേണ്ടത് വിശ്വാസിയുടെ ഉത്തരവാദിത്വമാണെന്നുമാണ് മേല്‍വചനത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.
വിദ്യാര്‍ഥികളുള്‍പ്പെടുന്ന ചെറുപ്പക്കാരുടെ സമൂഹം ഇന്ന് മൊബൈല്‍ വാട്‌സ്ആപ്പ് വാര്‍ത്താപ്രചാരണത്തില്‍ രമിച്ചുകഴിയുകയാണ്. ഊണിലും ഉറക്കിലും ഇയര്‍ഫോണുകള്‍ ഫിറ്റ് ചെയ്താണ് അവര്‍ കഴിയുന്നത്. വാര്‍ത്താവിനിമയ രംഗത്തെ അത്ഭുതകരമായ വളര്‍ച്ചകൊണ്ട് അനേകം ഗുണഫലങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നത് വാസ്തവമാണ്. എന്നാല്‍ ആഗോളസ്രോതസ്സുകളില്‍ നിന്നും മൊബൈലിലൂടെ കടന്നുവരുന്ന ദൃശ്യവും ശ്രാവ്യവുമായ എല്ലാ ശരി-തെറ്റുകളില്‍ നിന്നും ശരിയെ മാത്രം വേര്‍തിരിച്ചെടുക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണം. സൃഷ്ടിപ്പിനൊപ്പം വിവേചന ശക്തിയും നല്‍കി അനുഗ്രഹിക്കപ്പെട്ടവരാണ് മനുഷ്യര്‍. തെറ്റിനെ ഏത് രീതിയില്‍ തടയണമെന്നും നാം ശീലിക്കണം.

വൈദ്യശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ പൂര്‍വകാല മുസ്‌ലിംകള്‍ വഹിച്ച പങ്ക് ശാസ്ത്രലോകം ഒന്നടങ്കം അംഗീകരിച്ചിട്ടുള്ളതാണ്. അവരുടെ നിരീക്ഷണങ്ങളുടേയും കണ്ടുപിടുത്തങ്ങളുടേയും അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തതു തന്നെ എന്ന് പറയുന്നതാകും ശരി. തങ്ങളുടെ കാലത്ത് ഗ്രീക്കുകാരും പേര്‍ഷ്യക്കാരും കല്‍ദാനികളും ഇന്ത്യാക്കാരും അറബികളും കൈകാര്യം ചെയ്തിരുന്ന എല്ലാ വൈദ്യവിജ്ഞാനങ്ങളും അവര്‍ പഠിച്ചു. ഗാലന്റെയും ഹിപ്പോക്രിറ്റിന്റെയും ഗ്രന്ഥങ്ങള്‍ അറബിയിലേക്ക് പരിഭാഷപ്പെടുത്തി. വൈദ്യവിജ്ഞാനത്തിന്റെ കുത്തകതന്നെ അവര്‍ കൈവശപ്പെടുത്തി. അറബിയില്‍ ധാരാളം വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഹിജ്‌റ നാലാം നൂറ്റാണ്ടില്‍ ബഗ്ദാദില്‍ മാത്രം 860 വൈദ്യന്മാരുണ്ടായിരുന്നതായി കണക്കാക്കപ്പെട്ടിരുന്നു. സൈഫുദ്ദൗല ഭക്ഷണത്തിനിരിക്കുമ്പോള്‍ കൂടെ 24 വൈദ്യന്മാരുണ്ടാകും. പുരുഷന്മാരെപ്പോലെ വൈദ്യത്തില്‍ വൈഭവം നേടിയ വനിതകളുമുണ്ടായിരുന്നു. സഹ്‌റുല്‍ അല്‍ദലുസിയുടെ പുത്രന്റെ പേരമകളും അവളുടെ മക്കളും പ്രസിദ്ധരായ ഡോക്ടര്‍മാര്‍ ആയിരുന്നു. മന്‍സൂറിന്റെ കുടുംബത്തിലെ സ്ത്രീകളെ ചികിത്സിച്ചിരുന്നത് ഇവര്‍ മാത്രമായിരുന്നു.
മുസ്‌ലിംകള്‍ വൈദ്യത്തില്‍ പരീക്ഷണങ്ങളും നടത്തി. കുഷ്ഠരോഗത്തെ സംബന്ധിക്കുന്ന ഗ്രന്ഥം ആദ്യമായി രചിച്ചത് അവരാണ്. മയക്കി കിടത്താന്‍ ആദ്യമായി വരക ധാന്യം ഉപയോഗിച്ചതും ഭ്രാന്തിന് ചികിത്സിക്കാന്‍ ആരംഭിച്ചതും മുസ്‌ലിംകളാണ്. ഇന്ത്യയില്‍നിന്ന് ധാരാളം പച്ചമരുന്നുകള്‍ വരുത്തി പഠനഗവേഷണം നടത്തിയ മുസ്‌ലിംകള്‍ ഫാര്‍മസി വിജ്ഞാനശാഖയെ വികസിപ്പിച്ചു. ഇന്ത്യയിലെ പറിച്ചെടുക്കുന്ന മരുന്നുകള്‍ പലതിന്റെയും പേരുകള്‍ അറബിയില്‍ അതേ രൂപത്തില്‍ തന്നെ ഇപ്പോഴും തുടരുന്നു. ഫ്രഞ്ചുകാര്‍ ഔഷധ പഠനത്തില്‍ മുന്നോട്ട് നീങ്ങിയപ്പോഴാണ് മുസ്‌ലിംകള്‍ ഈ വിഷയത്തില്‍ എത്രമാത്രം ഗവേഷണം നടത്തിയെന്ന് ബോധ്യമാവുക. ആശുപത്രികളുടെ നിര്‍മ്മാണത്തിലും അവര്‍ മികച്ച സംഭാവനകള്‍ അര്‍പ്പിച്ചു. ബീമാരിസ്താന്‍ എന്ന പേര്‍ഷ്യന്‍ പദമാണ് അന്ന് ആശുപത്രികള്‍ക്ക് ഉപയോഗിച്ചിരുന്നത്. ആദ്യമായി ആശുപത്രികള്‍ നിര്‍മ്മിച്ചത് ഹി.88ല്‍ വലീദുബ്‌നു അബ്ദില്‍ മലിക് ആണ്. അദ്ദേഹം കുഷ്ഠരോഗികളെ പ്രത്യക സ്ഥലത്ത് പാര്‍പ്പിച്ചത് അവര്‍ക്ക് സജന്യമായി ഭക്ഷണം നല്‍കാനായിരുന്നു. ബഗ്ദാദിലെ ആശുപത്രികണ്ടപ്പോള്‍ മറ്റ് പട്ടണങ്ങളും അവയെ അനുകരിച്ച് ആശുപത്രികള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.


വൈദ്യശാസ്ത്ര രംഗത്തെ മഹത്തായ സേവനങ്ങള്‍ അര്‍പ്പിച്ച പല പ്രഗത്ഭമതികളുമുണ്ട്. അലി ഇബ്‌നുഅബ്ബാസ്(ഹി.994) രചിച്ച കാമിലുസ്സനാ അഫിത്തിബ്ബ് എന്ന ഗ്രന്ഥം ലാറ്റിനിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. യൂറോപ്പില്‍ അതിനെ ഒരു അടിസ്ഥാന ഗ്രന്ഥമായി കണക്കാക്കുന്നു. ഇബ്‌നുല്‍ ജസ്സാര്‍ (ക്രി.1009) രചിച്ച  സാദുല്‍ മുസാഫിര്‍ എന്ന ഗ്രന്ഥം ആന്തരിക രോഗങ്ങളെ പറ്റിയാണ് വിവരിക്കുന്നത്. ഇബ്‌നുല്‍ ഖാതിമ (ക്രി.1369) പകര്‍ച്ച വ്യാധികളെപ്പറ്റി പ്രത്യേക പഠനം നടത്തിയ വൈദ്യശാസ്ത്രജ്ഞനാണ്. ഇബ്‌നു സഹ്ര്‍ (ക്രി. 1093) പ്രധാനമായും പഥ്യത്തെയും ആഹാരക്രമത്തെയുമാണ് വിവരിക്കുന്നത്. മദ്ധ്യനൂറ്റാണ്ടുകളില്‍ നേത്രചികിത്സയില്‍ വൈദഗ്ധ്യം നേടിയ ഭിഷഗ്വരനായിരുന്നു അലി ഇബ്‌നു ഈസാ. അദ്ദേഹം എഴുതിയ ‘തദ്കിറ’ എന്ന ഗ്രന്ഥത്തില്‍ 130 നേത്രരോഗങ്ങളെയും അതിനുള്ള 143 മരുന്നുകളെയുംപറ്റി പറയുന്നുണ്ട്. കണ്ണ് ഓപ്പറേഷനെപ്പറ്റി വിവരിക്കുന്ന  ഗ്രന്ഥകാരന്‍ മൂക്കില്‍ ശ്വസിപ്പിച്ചു ബോധം കെടുത്താന്‍ ഉപയോഗിക്കുന്ന മരുന്നിനെപ്പറ്റി വിവരിക്കുന്നുണ്ട്. അമ്മാറുല്‍ മൗസിലി (996-1020)യും കണ്ണുരോഗത്തെയും കണ്ണ് ഓപ്പറേഷനെയും പറ്റി വിവരിക്കുന്നുണ്ട്.


ഓപ്പറേഷനെപ്പറ്റി അബുല്‍ ക്വാസീം സഹാവി (ക്രി. 1013) രചിച്ച അത്തസ്‌രിഫ് ലിമന്‍ അജസ അനിത്തഅലിഫ’ എന്ന മുപ്പത് അദ്ധ്യായങ്ങളുള്ള ഗ്രന്ഥം പല യൂറോപ്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 200 ശസ്ത്രക്രിയാ ഉപകരണങ്ങളെപ്പറ്റി ഗ്രന്ഥം വിവരിക്കുന്നു. യൂറോപ്പില്‍ ശസ്ത്രക്രിയാപഠനത്തിന്റെ പുരോഗതിക്ക് ഏറ്റവും അധികം സഹായം നല്‍കിയ ഗ്രന്ഥമാണിത്. പതിനാലാം നൂറ്റാണ്ടിന് ശേഷം ജന്മമെടുത്ത എല്ലാ ശ്‌സ്ത്രക്രിയാ വിദഗ്ധന്മാരും ഈ ഗ്രന്ഥമാണ് പ്രധാന സ്രോതസ്സായി ഉപോയഗിച്ചത്. പല വൈദ്യന്മാരും ശസ്ത്രക്രിയ നടത്തി അപകടം സൃഷ്ടിക്കുന്നത് കണ്ടതുകൊണ്ടാണ് താന്‍ ഇത്തരം ഒരു ഗ്രന്ഥം രചിക്കാന്‍ തയ്യാറായതെന്ന് സഹാവി പറയുന്നു. അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച ശരിയായ പഠനം നടത്തിയ ഭിഷാഗ്വരനത്രെ ഇബ്‌നുന്നഫീസ് (ക്രി.1288)

ആന്തരികാവയവങ്ങളെപ്പറ്റി അദ്ദേഹം പൂര്‍വികരില്‍നിന്ന് വ്യത്യസ്തമായ പുതിയ ചിന്തകള്‍ പലതും അവതരിപ്പിച്ചു.
എന്നാല്‍ രണ്ടു പ്രഗത്ഭമതികളായ മുസ്‌ലിം ഭിക്ഷഗ്വരന്മാരാണ് വൈദ്യശാസ്ത്രത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്തവരും പാശ്ചാത്യലോകത്ത് ഏറ്റവും അധികം അറിയപ്പെടുന്നവരും. ഒന്നാമത്തെ പണ്ഡിതന്‍ ജാലീനൂസുല്‍അറബ്’ (അറബികളുടെ ഗാലന്‍’ അബുത്ത്വിബ്ബുല്‍ അറബി അറബി വൈദ്യത്തിന്റെ പിതാവ്) എന്നീ വിശേഷണങ്ങള്‍ നല്‍കപ്പെടുന്ന അബൂബക്കര്‍ മുഹമ്മദ് ഇബ്‌നു സകരിയ്യ റാസി (ക്രി. 865) ആണ്. അദ്ദേഹത്തെപ്പറ്റി പഠനം നടത്താനും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ സൂക്ഷിക്കാനുമായി അമേരിക്കയിലെ ബ്രസ്റ്റോണ്‍ യൂണിവേഴ്‌സിറ്റിയില്‍ ഒരു പ്രത്യേകവിഭാഗം തന്നെയുണ്ട്. ഇസ്‌ലാമിന്റെ എന്നല്ല മദ്ധ്യ നൂറ്റാണ്ടുകളില്‍ തന്നെ ഏറ്റവും അധികം കണ്ടുപിടുത്തങ്ങളും സൃഷ്ടികളും നടത്തിയ മഹാനായ ഭിഷഗ്വരന്‍ എന്നാണ് ഫിലിപ്പ് ഹിറ്റി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. റാസിയുടെ ഗവേഷണവുമായി ബന്ധപ്പെട്ട കൗതുകമുണര്‍ത്തുന്ന ഒരു സംഭവം ചരിത്രഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നു. അബ്ബാറസി ഖലീഫയായിരുന്ന അള്ദുദ്ദൗല ബഗ്ദാദില്‍ ഒരു ഗവണ്‍മെന്റ് ആശുപത്രി നിര്‍മിക്കാന്‍ തീരുമാനിച്ചു. പറ്റിയ സ്ഥലം കണ്ടുപിടിക്കാന്‍ റാസിയെയാണ് ചുമതലപ്പെടുത്തിയത്. അദ്ദേഹം കുറേ മാംസക്കഷണങ്ങള്‍ ബാഗ്ധാദിലെ വ്യത്യസ്ത പ്രദേശങ്ങളില്‍വെച്ച് ഏറ്റവും വേഗത്തില്‍ ചീഞ്ഞുനശിക്കുന്നത് എവിടെയെന്ന് പരീക്ഷിച്ചുനോക്കി ആ സ്ഥലം ഒഴിവാക്കി ഏറ്റവും വൈകി മാസം കേടുവരുന്ന സ്ഥലം കണ്ടുപിടിച്ചു.


യവന-റോമന്‍-പേര്‍ഷ്യന്‍ ഭാരതീയ വൈദ്യവിജ്ഞാനങ്ങള്‍ മുഴുവന്‍ സ്വായത്തമാക്കി പരീക്ഷണം നടത്തി റാസി പുതിയ വൈദ്യസിദ്ധാന്തങ്ങള്‍ കണ്ടുപിടിച്ചു. ആഹാരംകൊണ്ട് ചികിത്സിച്ചു മാറ്റാവുന്ന രോഗത്തിന് മരുന്ന് ഉപയോഗിച്ചുകൂടെന്നും മരുന്നുകൊണ്ട് മാറ്റാവുന്ന രോഗത്തിന് ശസ്ത്രക്രിയ പാടില്ലെന്നും അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വൈദ്യന്‍ രോഗിക്ക് സുഖമുണ്ടെന്ന് തോന്നിപ്പിക്കുകയും തനിക്ക് വിശ്വാസമായില്ലെങ്കില്‍ പോലും രോഗം മാറുമെന്ന പ്രതീക്ഷ ജനിപ്പിക്കുകയും ചെയ്യണമെന്നാണ് റാസിയുടെ പക്ഷം. രോഗം സുഖമമായശേഷം രോഗിക്ക് ഏതെങ്കിലും ഒരു ഭക്ഷണസാധനത്തോട് കൂടുതല്‍ കൊതി തോന്നിയാല്‍ അത് വിലക്കുന്നതിന് പകരം സൂത്രം പ്രയോഗിച്ച് രോഗിയെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കണമെന്ന് റാസി പറയുന്നു. കുപ്പിയില്‍ മൂത്രം നിറച്ച് വൈദ്യനെ സമീപിക്കുന്ന സമ്പ്രദായമാണ് അന്ന് നിലവിലുണ്ടായിരുന്നത്. എന്നാല്‍ രോഗം നിര്‍ണയത്തിന് അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ മാത്രമേ റാസി മൂത്രത്തെ ആശ്രയിച്ചിരുന്നുള്ളു. മെര്‍ക്കുറി പുരട്ടി ചികിത്സിക്കുന്ന സമ്പ്രദായം ആദ്യം പരീക്ഷിച്ചത് റാസിയാണ്. കുരങ്ങുകളിലാണ് ആദ്യം അദ്ദേഹം ഈ പരീക്ഷണത്തിന് വിധേയമാക്കിയത്. ‘പനിനീര്‍പൂമണക്കുമ്പോള്‍ അബൂസൈദുല്‍ ബന്‍ജിക്ക് ബാധിക്കുന്ന രോഗം’ എന്ന ലേഖനത്തില്‍ റാസി അലര്‍ജി മുഖേനയുണ്ടാവുന്ന രോഗത്തെപ്പറ്റി ആദ്യമായി അറിവ് നല്‍കി.


റാസിയുടെ ഒരു ചികിത്സാനുഭവം ഇങ്ങനെ വിവരിക്കുന്നു: കഷണ്ടി ബാധിച്ച ഒരാള്‍ എന്നെ സമീപിച്ചു. ഒരു പരുക്കന്‍ ശീലകൊണ്ട് രക്തം പൊടിയുംവരെ തല ഉരസാന്‍ ഞാന്‍ കല്‍പിച്ചു. ശേഷം ഉള്ളി ഉരസാനും. അയാള്‍ പലവട്ടം അതാവര്‍ത്തിച്ചു. അമിതമായത് കാരണം കടുത്ത വേദന. അപ്പോള്‍ കോഴിയുടെ നെയ്യ് പുരട്ടാന്‍ കല്‍പിച്ചു. വേദന ശമിച്ചു, മുടി മുളച്ചു. പണ്ടത്തേക്കാള്‍ കറുത്തു തിങ്ങിയ തലമുടി.


റാസിയുടെ സുപ്രസിദ്ധകൃതിയായ അല്‍ജൂദ്‌രിയ്യ വല്‍ഹസബ (സ്മാള്‍ പോക്‌സും മീസ്ല്‍സും) ആ വിഷയത്തിലുള്ള ആദ്യത്തെ പുസ്തകമാണ്. 1498നും 1866നുമിടക്ക് ഇംഗ്ലീഷില്‍ അതിന്റെ നാല്‍പത് വിവര്‍ത്തനപതിപ്പുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 1856ല്‍ ആണ് അതിന്റെ ഫ്രഞ്ച് വിവര്‍ത്തനം പ്രസിദ്ധീകൃതമായത്. ‘ദരിദ്രന്മാരുടെ വൈദ്യം’ എന്ന പുസ്തകത്തില്‍ വൈദ്യന്മാരില്ലാത്ത സ്ഥലത്ത് എങ്ങനെ ചികിത്സ നടത്തണമെന്ന വിഷയമാണ് വിവരിക്കുന്നത്. വിവിധ വൈദ്യവിജ്ഞാന ശാഖകളിലായി 224 ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.


മെഡിക്കല്‍ വിജ്ഞാനരംഗത്ത് ലോകത്തിന്റെ കനത്ത സംഭാവനകള്‍ അര്‍പ്പിച്ച രണ്ടാമത്തെ പണ്ഡിതന്‍ ഇബ്‌നുസീന (ക്രി.980-1037) ആണ്. അദ്ദേഹം രചിച്ച ‘അല്‍ഖാനൂന്‍ ഫിത്തിബ്ബ്’ എന്ന ഗ്രന്ഥം ഇന്നും വൈദ്യവിജ്ഞാനത്തില്‍ ഒരു അടിസ്ഥാന രേഖയായി ഗണിക്കപ്പെടുന്നു. ആറ് നൂറ്റാണ്ടുകളോളം യൂറോപ്യന്‍ സര്‍വകലാശാലകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ ഗ്രന്ഥം ഇന്നും മെഡിക്കല്‍കോളേജുകളില്‍ പരീക്ഷിക്കപ്പെടുന്നു. 25 വാള്യങ്ങളുള്ള ഈ ബ്രഹത് ഗ്രന്ഥത്തില്‍ മതം, രാഷ്ട്രീയം, പ്രകൃതി ശാസ്ത്രം, അഭൗതികജ്ഞാനം, മ്യൂസിക്, വൈദ്യം, രസതന്ത്രം, പറിച്ചെടുക്കാവുന്ന മരുന്നുകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിന്റെ ഒന്നാം അധ്യായത്തില്‍ മഹാരോഗങ്ങള്‍, അവ നിര്‍ണയിക്കുന്നവിധം അവയുടെ ചികിത്സ, കുത്തിവെപ്പ്, ആരോഗ്യശാസ്ത്രം, രോഗപ്രതിരോധ നടപടികള്‍, കൊമ്പുവെക്കല്‍, ചൂടുവെക്കല്‍, ഉഴിച്ചില്‍ തുടങ്ങിയ ചികിത്സാവിധികളാണ് വിവരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും നെഞ്ചിനും കൂടുതല്‍ ശക്തി നല്‍കാന്‍ ഗാഢമായി ശ്വാസോഛാസം നടത്താനും ഇടക്കിടെ ഉറക്കെ അട്ടഹസിക്കാനും ഇബ്‌നുസീനാ ഉപദേശിക്കുന്നു.


മൂന്നാം അധ്യായത്തില്‍ ലൈംഗികരോഗങ്ങള്‍, സ്വഭാവ വൈകൃതങ്ങള്‍, പ്രേമപാരവശ്യം മൂലമുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ വിവരിക്കുന്നത്. നാലാം അധ്യായത്തില്‍ പഥ്യം, ഓപ്പറേഷന്‍, സുഗന്ധ ദ്രവ്യങ്ങള്‍, ചര്‍മ്മവും മുടിയും സംരക്ഷിക്കേണ്ടവിധം എന്നിവ കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ചാം അധ്യായത്തില്‍ 760 മരുന്നുകളുടെ ചേരുവകള്‍ കൃത്യമായി പറയുന്നുണ്ട്. ഓരോ മരുന്നിന്റെയും രൂപം രുചി, നിറം, മണം എന്നിവ അദ്ദേഹം വെവ്വേറെ വിവരിക്കുന്നുണ്ട്. ഒരു സ്ത്രീ മുലകൊടുക്കുമ്പോള്‍ പാലിക്കേണ്ട ക്രമങ്ങളെപ്പറ്റി പ്രത്യേകം വിവരിക്കുന്നുണ്ട്. ഇത്‌പോലെ വൈദ്യശാസ്ത്രഗ്രന്ഥം ശാസ്ത്രജ്ഞന്മാര്‍ രചിച്ചിട്ടില്ല. റോമില്‍ അച്ചടിച്ച ഈ ഗ്രന്ഥം 12ാം നൂറ്റാണ്ടില്‍ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. 15ാം നൂറ്റാണ്ടില്‍ അതിന്റെ 16 പതിപ്പുകളും 20ാം നൂറ്റാണ്ടില്‍ 20 പതിപ്പുകളും പുറത്തുവരികയും ചെയ്തു. 18 ാം നൂറ്റാണ്ടുവരെയും യൂറോപ്യന്‍ സര്‍വകലാശാലകളില്‍ അത് പാഠ്യപുസ്തകമായിരുന്നു.


മനശ്ശാസ്ത്ര ചികിത്സയില്‍ അതിവിദഗ്ധനായിരുന്ന ഇബ്‌നുസീനയുടെ രോഗനിര്‍ണ്ണയ സാമര്‍ഥ്യം തെളിയിക്കുന്ന ഒരു സംഭവം: ഒരു ചെറുപ്പക്കാരന്‍ ദിവസം ചെല്ലുംതോറും മെലിയുന്നു. രോഗം കണ്ടുപിടിക്കുന്നതില്‍ വൈദ്യന്മാരെല്ലാം പരാജയപ്പെട്ടു. അവസാനമാണ് രോഗിയെ ഇബിനുസീനായുടെ അടുത്തെത്തിക്കുന്നത്. ശാരീരികമായി ഒരു തകരാറുമില്ലെന്ന് അദ്ദേഹം കണ്ടുപിടിച്ചു. പിന്നെ മനശ്ശാസ്ത്രപരമായ അന്വേഷണം നടത്തി. അവന്‍ താമസിക്കുന്ന സ്ഥലത്തെപ്പറ്റി ശരിക്കറിയാവുന്ന ഒരു ഗ്രാമത്തലവനെ വിളിച്ചുവരുത്തി. അയാളോട് ഗ്രാമത്തിലെ ഓരോ വില്ലകളെപ്പറ്റിയും ചോദിച്ചുകൊണ്ടിരുന്നു. ഒരു വില്ലയുടെ പേര് പറഞ്ഞപ്പോള്‍ പെട്ടെന്ന് യുവാവിന്റെ നാഡിമിടിപ്പില്‍ മാറ്റം. പിന്നെ ഗ്രാമത്തലവന്‍ ആ വില്ലയിലെ ഓരോ വീടിന്റെയും പേര് പറഞ്ഞു. ഒരു വീടിന്റെ പേര് പറഞ്ഞപ്പോള്‍ നാഡിമിടുപ്പിന് വലിയ മാറ്റം. കൂടുതല്‍ ശക്തമാകുന്നു. പിന്നെ ആ വീട്ടില്‍ താമസിക്കുന്ന ഓരോ അംഗത്തിന്റെയും പേര് പറഞ്ഞു. ഒരു പെണ്‍കുട്ടിയുടെ പേര് പറഞ്ഞപ്പോള്‍ നാഡിമിടിപ്പ് പിന്നെയും കൂടുതല്‍ ശക്തമാകുന്നു. യുവാവിന്റെ മുഖത്ത് ഭാവഭേദം. ഒട്ടാകെ ഒരു അസ്വസ്ഥത. ഇബ്‌നുസീനാ രക്ഷിതാക്കളോട് പറഞ്ഞു: ‘ഇതാണ് രോഗം, ഈ പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചുകൊടുക്കുകയാണ് ഏക ചികിത്സ.’ അല്‍ഖാനൂന്‍ പോലെ ഇബ്‌നുസീനാക്ക് മറ്റൊരു പ്രസിദ്ധ ഗ്രന്ഥം കൂടിയുണ്ട്, അശ്ശിഫാ. വൈദ്യശാസ്ത്രത്തില്‍ ഒട്ടാകെ നൂറില്‍ അധികം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. മുസ്‌ലിം ശാസ്ത്രജ്ഞന്മാരുടെ പഠനഗവേഷണങ്ങളുടെ അടിത്തറയിലാണ് ആധുനിക വൈദ്യശാസ്ത്രം കെട്ടിപ്പടുത്തിട്ടുള്ളതെന്ന് നിഷ്പക്ഷമതികളായ എല്ലാ ചരിത്രകാരന്മാരും പ്രഖ്യാപിക്കുന്നു.

 
കുവൈത്ത് : 
 
ഇന്ത്യന് ഇസ് ലാഹി സെന്റര് ഫഹാഹീല് യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. മെഹ്ബൂബ് അസ്ലം (പ്രസിഡന്റ്)കെ. താജുദ്ധീന് (ജനറല് സെക്രട്ടറി)വി.എം സൈഫുദ്ധീന് (ട്രഷറര്). 
അബ്ദുറഹീം (വൈസ് പ്രസിഡന്റ്)പി.കെ മുജീബ് റഹ്മാന് (ഓര്ഗനൈസിംഗ് സെക്രട്ടറി)അനസ് പുതിയ പറന്പത്ത് (വെളിച്ചം സെക്രട്ടറി)ആസിഫ് (പബ്ലിക്കേഷന്)എം. നിഹാബ് ബാവു (ദഅ്വ )വി.റമീസ് (ഖ്യു.എല്.എസ്)എം. അന്വര് സാദത്ത്കെ.സി സഅ്ദ്)പി.ഉമ്മര് കുട്ടിഷമീമുള്ള സലഫി (കേന്ദ്ര കൌണ്സിലര്മാര്).
കേന്ദ്ര ഇലക്ഷന് ഓഫീസര് മാരായ അബ്ദുല് അസീസ് സലഫിമുഹമ്മദ് അരിപ്ര എന്നിവര് തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. എഞ്ചി. ഉമ്മര് കുട്ടി അധ്യക്ഷത വഹിച്ചു.
കുവൈത്ത് : 
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സാല്‍മിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്‍റായി മുഹമ്മദ് റാഫി (തലശ്ശേരി)ജനറല്‍ സെക്രട്ടറിയായി അഹ്മദ് കുട്ടി (കണ്ണൂര്‍)ട്രഷറായി അബ്ദുല്‍ സലാം തൃശൂര്‍ എന്നിവരെയാണ് തെരെഞ്ഞെടുത്തത്. മറ്റു ഭാരവാഹികള്‍ മുഹമ്മദ് മേപ്പയ്യൂര് (വൈസ് പ്രസിഡന്‍റ്)അബ്ദുറഹീം (ഓര്‍ഗനൈസിംഗ് സെക്രട്ടറി)കെ.അഷ്റഫ് മേപ്പയ്യൂര്‍ (ദഅ്വ)നവാസ് തിരുവനന്തപുരം (പബ്ലിക്കേഷന്‍),  ഹാഷിം (ഖ്യു.എല്‍.എസ്)പി.കെ റഫീഖ് (വെളിച്ചം)എന്‍ജി. ഫിറോസ് ചുങ്കത്തറ (ഹജ്ജ് ഉംറ)ശാക്കിര് ഫാറൂഖി (ക്രിയേറ്റീവ്).
 
കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി മിര്‍സാദ് വെങ്ങാട്,  നജീബ് സ്വലാഹിഫിറോസ് ചുങ്കത്തറമനാഫ് മാത്തോട്ടംപി.സി ഷര്‍ഷാദ് പുതിയങ്ങാടിഫൈസല് വടകരഷഹീല് മാത്തോട്ടം എന്നിവരെയും തെരെഞ്ഞെടുത്തു. 
 
ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ അബ്ദുല് അസീസ് സലഫിഎന്ജി. അന് വര് സാദത്ത് എന്നിവര്‍ നിയന്ത്രിച്ചു. മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.
കുവൈത്ത് : 
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്വാനിയ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികള് : നബീല് ഹമീദ് (പ്രസിഡന്റ്),അനസ് മുഹമ്മദ് (ജനറല് സെക്രട്ടറി)അബ്ദുല് മുനീബ് മൌയ്തുണ്ണി (ട്രഷറര്)ഡോ. നൌഫല്.എം.ടി (വൈസ് പ്രസിഡന്റ്)എസ്. അബ്ദുള്ള (പബ്ലിക്കേഷന്)ഹര്ഷാദ് മഠത്തില്ഇംറാന് നൌഷാദ് (ഓര്‍ഗനൈസിംഗ് സെക്രട്ടറി)അഡ്വ. ജംസി (ഖ്യു.എല്.എസ്)ലബീബ് മുഹമ്മദ് (വെളിച്ചം)മുഹമ്മദ് അന് വര് (ദഅ്വ)
കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങളായി അബൂബക്കര് സിദ്ധീഖ് മദനിമുഹമ്മദ് ബേബിമുസ്തഫ കാരിവി.എ മൊയ്തുണ്ണിഎന്ജി. അബ്ദുറഹിമാന് എന്നിവരെയും തെരെഞ്ഞെടുത്തു. 
ശാഖ തെരെഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍മാരായ ടി.എം അബ്ദുറഷീദ്യൂനുസ് സലീം എന്നിവര്‍ നിയന്ത്രിച്ചു. സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു.
Page 1 of 5

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.