IIC PROGRAMS (39)

Children categories

News (23)

Lellentesque elit justo, dictum at facilisis nec, aliquam dignissim lectus. Donec gravida dolor in tortor convallis mollis. Donec vel risus ut turpis viverra faucibus. Aenean viverra quam sed nunc consequat vitae aliquam nisl eleifend. Praesent eros nisi, fringilla sed hendrerit nec.

View items...
ഖുര്ആന് സമ്മേളനവും എക്സിബിഷനും ബാലകൌതുകവും ഇന്ന് ; ഇന്ത്യന് അംബാസഡര് ഉദ്ഘാടനം ചെയ്യും   കുവൈത്ത് : ഇന്ത്യൻ ഇസ് ലാഹി സെൻറർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ഖുര്ആന്…
കുവൈത്ത് : 
 
കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന് കീഴിലുള്ള മങ്കഫ് ശ്രിംബി ഹോട്ടലിന് സമീപത്തെ (ബ്ലോക്ക് 4, റോഡ് 27) മസ്ജിദ് ഫാത്വിമ അല്‍ അജ്മിയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന് കീഴില്‍ ജനുവരി 19 മുതല്‍ മലയാളത്തിലുള്ള ജുമുഅഃ ഖുതുബ ആരംഭിക്കും. 
യുവ പണ്ഡിതനും പ്രമുഖ പ്രാസംഗികനുമായ മൗലവി മുഹമ്മദ് അരിപ്ര ഉദ്ഘാടന ഖുതുബ നിര്‍വ്വഹിക്കും. സ്ത്രീകള്‍ക്ക് സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക്  ബന്ധപ്പെടുക 99060684.
Posted On Wednesday, 28 February 2018 11:51 Written by
ഐ.ഐ.സി ബസ്വീറ ചര്‍ച്ച സംഗമം ശ്രദ്ധേയമായി
 
കുവൈത്ത് :
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര ദഅ്വ വിംഗ് ജലീബിലെ ഐ.ഐ.സി ഓഡിറ്റോറിയത്തില്‍ വെച്ച്  ബസ്വീറ  ചര്ച്ച സംഗമം സംഘടിപ്പിച്ചു. ഈമാന്‍ പകരുന്ന ചരിത്ര സ്പര്‍ശനങ്ങള്‍ എന്ന വിഷയത്തില്‍ സി.കെ അബ്ദുല്ലത്തീഫും സമാധാനം നല്‍കുന്ന ഖുര്‍ആനിക വചനങ്ങള്‍ എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു.
 
ചര്‍ച്ചയില്‍ സയ്യിദ് അബ്ദുറഹിമാന്‍, അബ്ദുല്ല കാരക്കുന്ന്, മുഹമ്മദ് റാഫി, അബ്ദുന്നാസര്‍ മുട്ടില്‍, സൈദ് മുഹമ്മദ് റഫീഖ് എന്നവര്‍ പങ്കെടുത്ത് സംസാരിച്ചു. ക്വിസ്സ് മത്സരത്തില് എന്ജി.ഫുആദ് തെക്കന്കുറ്റൂര്, റുബീന അരീക്കോട്, ഷഹര്ബാന് കുന്ദംകുളംഎന്നിവര് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള് നേടി.  വിജയികള്ക്ക് ഐ.ഐ.സി വൈസ് പ്രസിഡന്റ് വി.എ മൊയ്തുണ്ണി സമ്മാനങ്ങള് വിതരണം ചെയ്തു. അഷ്റഫ് മേപ്പയ്യൂര്‍ മത്സരം നിയന്ത്രിച്ചു. വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു.  ദഅ് വ സെക്രട്ടി അബ്ദുല് അസീസ് സലഫി സ്വാഗതവും ഐ.ഐ.സി സെക്രട്ടറി എന്ജി.അന് വര് സാദത്ത് നന്ദിയും പറഞ്ഞു. 
Posted On Wednesday, 28 February 2018 11:51 Written by
വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നു -  മൗലവി സിദ്ധീഖ് പാലത്തോള്‍
 
കുവൈത്ത് : 
 
 
 
പ്രാകൃതരായ ഏത് ജനതയെയും സര്‍വോല്‍കൃഷ്ടമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നതെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്‍റെ അതിഥിയായി എത്തിയ മൗലവി സിദ്ധീഖ് പാലത്തോള്‍ പറഞ്ഞു. ചലനം ത്രൈമാസ ക്യാംപയിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ഖുര്‍ആനിനെ അറിയുക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗരികമായോ ബൗദ്ധികമായോ വൈജ്ഞാനികമായോ എത്ര ഉന്നത നിലവാരം പ്രാപിച്ചവരും ശരിയായ മാര്‍ഗദര്‍ശനത്തിന്‍റെ അഭാവത്തില്‍ ഗുരുതരമാംവിധം അധഃപതിച്ചുപോകുന്നു. ലോക സന്തുലിതാവസ്ഥ നില നില്‍ക്കണമെങ്കില്‍ മനുഷ്യര്‍ അവരുടെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. സ്ഥലകാല ഭേദങ്ങള്‍ക്ക് അതീതമായ സډാര്‍ഗദര്‍ശനമാണ് ഖുര്‍ആനിലൂടെ ലഭിക്കുന്നതെന്ന് സിദ്ധീഖ് പാലത്തോള്‍ വിശദീകരിച്ചു.
 
ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ സംസാരിച്ചു. വിജയത്തിലേക്കുള്ള തുല്ല്യതയില്ലാത്ത പാലായണമാണ് ഹിജ്റ. അധാര്‍മ്മികയില്‍ നിന്നും തിډകളില്‍ നിന്നും രക്ഷതേടി ദിനേന വിശ്വാസി സമൂഹം ഹിജ്റ നടത്തികൊണ്ടിരിക്കുകയാണെന്ന് സയ്യിദ് അബ്ദുറഹിമാന്‍ സൂചിപ്പിച്ചു. 
 
Posted On Wednesday, 28 February 2018 11:50 Written by

ഇസ്ലാഹി സെന്‍റര്‍ : ബലിപെരുന്നാള്‍ നമസ്കാരവും ബലികര്മ്മവും സംഘടിപ്പിച്ചു

കുവൈത്ത് :

കുവൈത്ത്  ഔക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ അഞ്ച് പള്ളികളില്‍ ബലി പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. മലയാളം ഖുതുബ നടക്കുന്ന സാല്‍മിയയിലെ അബ്ദുല്ല അല്‍ വുഐബ് പള്ളിയില്‍ സയ്യിദ്
അബ്ദുറഹിമാൻ തങ്ങൾ  പെരുന്നാള്‍ നമസ്കാരത്തിന് നേതൃത്വം നല്‍കി.
സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ ഷമീമുള്ള സലഫിയും ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ സിദ്ധീഖ് മദനിയും മങ്കഫിലെ ഫഹദ് മബ്ഗൂത്
പള്ളിയില്‍ ആദില് സലഫിയും മഹ്ബൂല നാസര് സ്പോര്ട്സ് പള്ളിയില് മുഹമ്മദ് മുര്ഷിദും നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. നമസ്കാര ശേഷം സംഘടിത ബലികര്മ്മവും ഉണ്ടായിരുന്നു.

Posted On Wednesday, 28 February 2018 11:50 Written by

ഇസ് ലാഹി സെൻറർ  ഈദ് പിക്നിക് മർഹ വഫ്രയിൽ ആഘോഷിച്ചു

കുവൈത്ത്:

ബലിപെരുന്നാൾ ആഘോഷത്തിൻറെ ഭാഗമായി ഇന്ത്യൻ ഇസ് ലാഹി സെൻറർ ഒരുക്കിയ മർഹ ഈദ് പിക്നിക് പ്രത്യേകം സജ്ജമാക്കിയ വഫ്ര ഫാം ഹൌസിൽ നടന്നു.  സംഗമം ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ധീഖ് മദനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് അബ്ദുറഹിമാൻ അടക്കാനി അധ്യക്ഷത വഹിച്ചു. 

ഇൻഡോർ ഔഡ് ഡോർ ഇനങ്ങളിലായിവിവിധയിനം കലാകായിക മത്സരങ്ങളാണ് സംഘടിപ്പിച്ചത്. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേകം മത്സരങ്ങളാണ് നടത്തിയത്. ആഘോഷത്തിലെ നീന്തൽ മത്സരവും ചെസ്സ് മത്സരവും വേറിട്ട അനുഭവമായി. മത്സരങ്ങൾക്ക് സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, സുനിൻ ഹംസ, ഇബ്രാഹിം ടി.കെ, ഹൈദർ പാഴേരി, സ്വാലിഹ് വടകര, ഹാഷിം അടക്കാനി, മനാഫ് മാത്തോട്ടം, ജസീർ പുത്തൂർ പള്ളിക്കൽ, മുഹമ്മദ് ബേബി എന്നിവർ നേതൃത്വം നല്കി. ഐ.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് കൊടുവള്ളി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി എൻജി. മുഹമ്മദ് അഷ്റഫ് നന്ദിയും പറഞ്ഞു.

Posted On Wednesday, 28 February 2018 11:50 Written by
 
കുവൈത്ത് : 
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഖുര്‍ആന്‍ ഹിഫ്ള് വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍  സംഘടിപ്പിച്ച പതിനഞ്ചാമത് ഖുര്‍ആന്‍ ഹിഫ്ള് മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരില്‍ നിന്ന് ഹാജറ ഹലീലുറഹ്മാന്‍ (ചെന്നൈ) ഒന്നാം സ്ഥാനവും മര്‍വ അബ്ദുറഹിമാന്‍ (അരീക്കോട്) രണ്ടാം സ്ഥാനവും നേടി. എട്ട് വയസ്സിനും പന്ത്രണ്ടിനും ഇടയിലുള്ളവരില്‍ നിന്ന് ഹുദ ഹസാമുദ്ധീന്‍ (ശ്രീലങ്ക), മുഹമ്മദ് അമാന്‍ ഇംതിയാസ് (ശ്രീലങ്ക), ഹയ ഇസമുദ്ധീന്‍ (ശ്രീലങ്ക) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവരില്‍ ഹാജറ ഇസമുദ്ധീന്‍ (ശ്രീലങ്ക), ഹാഷിം മൊയ്തീന്‍ അബ്ദുല്ല (തൃശൂര്‍), ഫാത്തിമ്മ അംമ്ന (ശ്രീലങ്ക) (രണ്ടാം സ്ഥാനം രണ്ട് പേര്‍ക്ക്), നാഫിയ ബഷീര്‍ (കോഴിക്കോട്) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇരുപത് വയസ്സിന് മുകളിലുള്ളവരില്‍ നിന്ന് റുബീന അബ്ദുറഹിമാന്‍ (അരീക്കോട്), സക്കീന അബ്ദുറസാഖ് (ഇലത്തൂര്‍) ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി മുഹമ്മദ്, സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, അല്‍ഫുര്‍ഖാന്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സലഫി, സി.കെ അബ്ദുല്ലത്തീഫ്, അബ്ദുല്ല കാരക്കുന്ന്, സഅ്ദ് കടലൂര്‍, മുര്‍ഷിദ് അരീക്കാട്, അബ്ദു നാസര്‍ മുട്ടില്‍, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ്, എന്‍ജി. റിയാസ് മതിലകം എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഐ.ഐ.സിയുടെ പൊതു സംഗമത്തില്‍ വെച്ച് വിതരണം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66651232. വാട്സ്അപ്പ് നമ്പര്‍ 55132529
Posted On Wednesday, 28 February 2018 11:50 Written by

കുവൈത്ത് :

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള് വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍  സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖുര്‍ആന്‍ ഹിഫ്ള് മത്സരം ജൂലൈ 14 ന് വെള്ളിയാഴ്ച നടക്കും.

വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിനാലാമത്തെ അധ്യായമായ അന്നൂറാണ് മനഃപാഠമാക്കേണ്ട പാഠ ഭാഗം. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. 2009 ജൂലൈ 14 ന് ശേഷം ജനിച്ചവര്‍ക്ക് സൂറത്തു നൂറിലെ 1 മുതല്‍ 20 ആയത്ത്, 2005 ജൂലൈ 14 നും 2009 ജൂലൈ 14 നും ഇടയില്‍ ജനിച്ചവര്‍ക്ക് 1 മുതല്‍ 34 ആയത്ത്,  1997 ജൂലൈ 14 നും 2005 ജൂലൈ 14 നും ഇടയില്‍ ജനിച്ചവര്‍ക്ക് 1 മുതല്‍ 52 ആയത്ത്,  1997 ജൂലൈ 14 ന് മുമ്പ് ജനിച്ചവര്‍ക്ക് 1 മുതല്‍ 64 ആയത്ത് എന്നിങ്ങനെയാണ് പാഠഭാഗം.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പ് പേര് നല്‍കേണ്ടതാണ്. റജിസ്റ്റര്‍ ചെയ്യാനും വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66651232, 65680201, 99139489, വാട്സ്അപ്പ് നമ്പര്‍ 55132529

 

Posted On Wednesday, 28 February 2018 11:50 Written by
 
കുവൈത്ത് :

കുവൈത്ത്  ഔക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വിവിധ പള്ളികളില്‍ ചെറിയ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്കരണവും സ്ഥാപിക്കാൻ സമൂഹം തയ്യാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു.
മലയാളം ഖുതുബ നടക്കുന്ന സാല്‍മിയയിലെ അബ്ദുല്ല അല്‍ വുഐബ് പള്ളിയില്‍ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ  പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.
 
സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ ആദിൽ സലഫിയും ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ മൌലവി അബ്ദുല്ല കാരകുന്നും മങ്കഫിലെ ഫഹദ് മബ്ഗൂത് പള്ളിയില്‍ മൌലവി അബ്ദുന്നാസറും നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Posted On Wednesday, 28 February 2018 11:50 Written by

കുവൈത്ത് : 

 

വെറുപ്പിന്‍റെ രാഷ്ട്രീയം മാറ്റിവെച്ച് സ്നേഹവും സൗഹാര്‍ദ്ദവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിനായി മുഴുവന്‍ ഭാരതീയരും ഒന്നിച്ച് പോരാടണമെന്ന് കേരള ഇംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസിസ്റ്റന്‍റ് സെക്രട്ടറി        ഡോ. ജമാലുദ്ധീന്‍ ഫാറൂഖി ആവശ്യപ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിന്‍റെ ബ്രിട്ടീഷ് ഭരണത്തിനെതിരെ തികഞ്ഞ ഹൈന്ദവ വിശ്വാസിയായ ഗാന്ധിജിയും ഒരു മതത്തോടും ആഭിമുഖ്യമില്ലാതിരുന്ന നെഹ്റുവും ഖുര്‍ആന്‍ പണ്ഡിതനായ മൗലാന അബുല്‍ കലാം ആസാദും കൈകോര്‍ത്തപ്പോള്‍ സംശയലേശമന്യേ അവരോടൊപ്പം ഇന്ത്യന്‍ ജനത അണിനിരന്നു. ഇന്ന് ജനാധിപത്യം പണാധിപത്യത്തിനും മതേതരത്വം ഭ്രാന്തമായ മതാവേശത്തിനും വഴിമാറികൊണ്ടിരിക്കുകയാണെന്ന് ഡോ. ജമാലുദ്ധീന്‍ ഫാറൂഖി വിശദീകരിച്ചു.

ഇന്ത്യ രാജ്യത്തെ യാഥാര്‍ത്ഥ്യമാക്കിയത് മതേതര ചിന്തയിലടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയുടെ ശക്തമായ പോരാട്ടമായിരുന്നു. അന്ന് പടിക്ക് പുറത്ത് നിന്ന് ബ്രീട്ടീഷുകാരെ പിന്തുണച്ച വര്‍ഗീയ ശക്തികള്‍ ദേശസ്നേഹത്തെ പരിമിതമായ ദേശീയതാ വാദവുമായി ഇടകലര്‍ത്തി രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് തുരങ്കംവെച്ചുകൊണ്ടിരിക്കുകയാണെന്ന് വിഷയാതവരണം നിര്‍വ്വഹിച്ച സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ  എഴുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കപ്പെടുമ്പോള്‍ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും എത്രകണ്ട് തനതായ പാരമ്പര്യം നډയില്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുവെന്ന് തിരിച്ചറിയപ്പെടണമെന്ന് സെമിനാറില്‍ സംസാരിച്ച സജി നാരായണന്‍ (സാരഥി) സൂചിപ്പിച്ചു. ന്യൂന പക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിക്കപ്പെടുന്നതിനപ്പുറം ഒരേ രാജ്യം ഒരേ ജനത എന്ന മനോഭാവത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ കൊണ്ടെത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഹംസ പയ്യന്നൂര്‍ (കെ.കെ.എം.എ) പറഞ്ഞു.

 

സമകാലിക വിദ്വേഷ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് കൃഷ്ണന്‍ കുടലുണ്ടി (ഒ.ഐ.സി.സി) പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്കയുടെ കരിനിഴല്‍ പരക്കുമ്പോഴും ഫാസിസത്തിന്‍റെ തനിനിറം തിരിച്ചറിഞ്ഞ് ഉയര്‍ന്ന് വരുന്ന സമൂഹ്യബോധത്തിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയത്രെയുമെന്ന് മുകേഷ് (കല ആര്‍ട്സ്) വിശദീകരിച്ചു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് മതേതരത്വത്തിലധിഷ്ടിതമായ ഭൂരിഭാഗം ഇന്ത്യന്‍ ജനതയിലാണ്. ആ സമൂഹത്തെ ഉണര്‍ത്തിയെടുക്കുകയെന്ന ചരിത്രപ്രധാന ദൗത്യം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ (കെ.ഐ.ജി) സൂചിപ്പിച്ചു. നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഇന്ത്യന്‍ ഫാസിസത്തിന്‍റെ പ്രധാനമേഖല സാംസ്കാരിക രംഗത്തെ തിരുത്തിയെഴുത്താണ്. ഇതിനെ വേരോടെ പിഴുതുമാറ്റുന്നതിന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട്. ഷരീഫ് താമരശ്ശേരി (ഐ.എന്‍.എല്‍) വിശദീകരിച്ചു. സമൂഹത്തെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളലാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് ഷറഫുദ്ധീന്‍ കണ്ണേത്ത് (കെ.എം.സി.സി) സൂചിപ്പിച്ചു. അഷ്റഫ് മേപ്പയ്യൂര്‍ സ്വാതന്ത്ര ദിന കവിതയും സ്വാലിഹ് അലി ആലുവ ദേശീയഗാനാലാപനവും നടത്തി.

ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്‍റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മനാഫ് മാത്തോട്ടം സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു. 

 

കൂടെയുള്ള ഫോട്ടോ

ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ മെട്രോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം കെ.ജെ.യു അസിസ്റ്റന്‍റ് സെക്രട്ടറി           ഡോ. ജമാലുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു

 

പരിപാടിയുടെ വീഡിയോയും കൂടെ അയക്കുന്നു

Posted On Wednesday, 28 February 2018 11:50 Written by
Page 2 of 3

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.