ബഹുജന സംഗമം 26 ന് അബ്ബാസിയയിൽ ജസ്റ്റിസ്‌ ബി.കെമാൽ പാഷയും ജാബിർ അമാനിയും പങ്കെടുക്കും Featured

Posted On Saturday, 20 October 2018 15:53 Written by
 
കുവൈത്ത്: 
"മതേതരത്വം മരണമണി മുഴങ്ങുന്നുവോ" എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന ബഹുജന സംഗമം ഒക്ടോബര് 26 ന് വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് അബ്ബാസിയ  സെൻട്രൽ സ്കൂളിൽ നടക്കും. സംഗമത്തിൽ ഹൈക്കോടതി മുൻ ജസ്റ്റിസ് ബി.കെമാൽ പാഷയും ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിർ അമാനിയും മുഖ്യാതിഥികളായിരിക്കും. കുവൈത്ത് ഔക്കാഫ് പ്രിതിനിധികളും വിവിധ സംഘടന ഭാരവാഹികളും പങ്കെടുക്കും.  
 
പരിപാടിയിലേക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൌകര്യം ഉണ്ടായിരിക്കും. ബഹുജന സംഗമത്തിന്റെ ഒരുക്കം പൂർത്തിയായതായി ഐ.ഐ.സി കേന്ദ്ര സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.  പരിപാടിയുടെ വിജയത്തിനായി വി.എ മൊയ്തുണ്ണി ചെയർമാനും സിദ്ധീഖ് മദനി കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പ്രചരണം, സാന്പത്തികം, പ്രോഗ്രാം, വളണ്ടിയർ, സ്റ്റേജ് ആൻറ് സൌണ്ട് തുടങ്ങി വിവിധ സബ് കമ്മിറ്റിയുടെ ചുമതല 27 അംഗങ്ങൾക്ക് വീതിച്ചു നൽകി.
 
യോഗത്തിൽ ഐ.ഐ.സി ചെയർമാൻ വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സിദ്ധീഖ് മദനി, എൻജി. അൻവർ സാദത്ത്, അബ്ദുല് അസീസ് സലഫി, സയ്യിദ് അബ്ദുറഹിമാന്, മുഹമ്മദ് അരിപ്ര, യൂനുസ് സലീം, എൻജി. ഫിറോസ് ചുങ്കത്തറ, അബ്ദുല്ലത്തീഫ് പേക്കാടൻ, അയ്യൂബ് ഖാന്, മനാഫ് മാത്തോട്ടം, നജീബ് സ്വലാഹി എന്നിവര് സംസാരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 65507714, 97228093, 97562375, 99776124

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.