വെളിച്ചം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ : പുതിയ മൊഡ്യൂല്‍ പ്രകാശനം ചെയ്തു

Posted On Wednesday, 28 February 2018 10:51 Written by
Rate this item
(0 votes)
 
കുവൈത്ത് : 
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് നടത്തിവരുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ 23 മത്തെ മൊഡ്യൂലിന്‍റെ പ്രകാശനം ഐ.ഐ.സി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി ഹാഷിം അടക്കാനിക്ക് നല്‍കി നിര്‍വ്വഹിച്ചു. കഴിഞ്ഞ പരീക്ഷയില്‍ ബേബി അബൂബക്കര്‍ സിദ്ധീഖ് ഒന്നാം സ്ഥാനം നേടി. ടി.പി മുര്‍ഷിദ രണ്ടും അമീന ജാഫര്‍ കൊച്ചി മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി നല്‍കി.
 
ഐ.ഐ.സി പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. 
 
വെളിച്ചം പരീക്ഷയില്‍ പങ്കെടുക്കാനും കൂടുതല്‍ വിവരങ്ങല്‍ക്കും ബന്ധപ്പെടുക. 65829673, 96670616
 
 
Read 2759 times Last modified on Wednesday, 28 February 2018 12:05

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.