വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നു - മൗലവി സിദ്ധീഖ് പാലത്തോള്‍

Written by
Rate this item
(0 votes)
വിശുദ്ധ ഖുര്‍ആന്‍ ഉല്‍കൃഷ്ട സമൂഹത്തെ വാര്‍ത്തെടുക്കുന്നു -  മൗലവി സിദ്ധീഖ് പാലത്തോള്‍
 
കുവൈത്ത് : 
 
 
 
പ്രാകൃതരായ ഏത് ജനതയെയും സര്‍വോല്‍കൃഷ്ടമായ ഒരു സമൂഹമായി പരിവര്‍ത്തിപ്പിക്കുകയാണ് വിശുദ്ധ ഖുര്‍ആന്‍ ചെയ്യുന്നതെന്ന് കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്‍റെ അതിഥിയായി എത്തിയ മൗലവി സിദ്ധീഖ് പാലത്തോള്‍ പറഞ്ഞു. ചലനം ത്രൈമാസ ക്യാംപയിന്‍റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൊതു സമ്മേളനത്തില്‍ ഖുര്‍ആനിനെ അറിയുക എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നാഗരികമായോ ബൗദ്ധികമായോ വൈജ്ഞാനികമായോ എത്ര ഉന്നത നിലവാരം പ്രാപിച്ചവരും ശരിയായ മാര്‍ഗദര്‍ശനത്തിന്‍റെ അഭാവത്തില്‍ ഗുരുതരമാംവിധം അധഃപതിച്ചുപോകുന്നു. ലോക സന്തുലിതാവസ്ഥ നില നില്‍ക്കണമെങ്കില്‍ മനുഷ്യര്‍ അവരുടെ ധര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കേണ്ടതുണ്ട്. സ്ഥലകാല ഭേദങ്ങള്‍ക്ക് അതീതമായ സډാര്‍ഗദര്‍ശനമാണ് ഖുര്‍ആനിലൂടെ ലഭിക്കുന്നതെന്ന് സിദ്ധീഖ് പാലത്തോള്‍ വിശദീകരിച്ചു.
 
ഹിജ്റയുടെ സന്ദേശം എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ സംസാരിച്ചു. വിജയത്തിലേക്കുള്ള തുല്ല്യതയില്ലാത്ത പാലായണമാണ് ഹിജ്റ. അധാര്‍മ്മികയില്‍ നിന്നും തിډകളില്‍ നിന്നും രക്ഷതേടി ദിനേന വിശ്വാസി സമൂഹം ഹിജ്റ നടത്തികൊണ്ടിരിക്കുകയാണെന്ന് സയ്യിദ് അബ്ദുറഹിമാന്‍ സൂചിപ്പിച്ചു. 
 
Read 98521 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.