സ്നേഹവും സൗഹാര്‍ദ്ദവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിനായി പോരാടുക Featured

Written by
Rate this item
(0 votes)
സ്നേഹവും സൗഹാര്‍ദ്ദവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിനായി പോരാടുക സ്നേഹവും സൗഹാര്‍ദ്ദവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിനായി പോരാടുക

കുവൈത്ത് : 

 

വെറുപ്പിന്‍റെ രാഷ്ട്രീയം മാറ്റിവെച്ച് സ്നേഹവും സൗഹാര്‍ദ്ദവും പൂത്തുലഞ്ഞ് നില്‍ക്കുന്ന ഇന്ത്യയുടെ പുനര്‍നിര്‍മ്മാണത്തിനായി മുഴുവന്‍ ഭാരതീയരും ഒന്നിച്ച് പോരാടണമെന്ന് കേരള ഇംഇയ്യത്തുല്‍ ഉലമ (കെ.ജെ.യു) അസിസ്റ്റന്‍റ് സെക്രട്ടറി        ഡോ. ജമാലുദ്ധീന്‍ ഫാറൂഖി ആവശ്യപ്പെട്ടു. സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നിപ്പിന്‍റെ ബ്രിട്ടീഷ് ഭരണത്തിനെതിരെ തികഞ്ഞ ഹൈന്ദവ വിശ്വാസിയായ ഗാന്ധിജിയും ഒരു മതത്തോടും ആഭിമുഖ്യമില്ലാതിരുന്ന നെഹ്റുവും ഖുര്‍ആന്‍ പണ്ഡിതനായ മൗലാന അബുല്‍ കലാം ആസാദും കൈകോര്‍ത്തപ്പോള്‍ സംശയലേശമന്യേ അവരോടൊപ്പം ഇന്ത്യന്‍ ജനത അണിനിരന്നു. ഇന്ന് ജനാധിപത്യം പണാധിപത്യത്തിനും മതേതരത്വം ഭ്രാന്തമായ മതാവേശത്തിനും വഴിമാറികൊണ്ടിരിക്കുകയാണെന്ന് ഡോ. ജമാലുദ്ധീന്‍ ഫാറൂഖി വിശദീകരിച്ചു.

ഇന്ത്യ രാജ്യത്തെ യാഥാര്‍ത്ഥ്യമാക്കിയത് മതേതര ചിന്തയിലടിസ്ഥാനമാക്കിയുള്ള കൂട്ടായ്മയുടെ ശക്തമായ പോരാട്ടമായിരുന്നു. അന്ന് പടിക്ക് പുറത്ത് നിന്ന് ബ്രീട്ടീഷുകാരെ പിന്തുണച്ച വര്‍ഗീയ ശക്തികള്‍ ദേശസ്നേഹത്തെ പരിമിതമായ ദേശീയതാ വാദവുമായി ഇടകലര്‍ത്തി രാജ്യത്തിന്‍റെ മഹത്തായ പാരമ്പര്യത്തിന് തുരങ്കംവെച്ചുകൊണ്ടിരിക്കുകയാണെന്ന് വിഷയാതവരണം നിര്‍വ്വഹിച്ച സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന്‍റെ  എഴുപത്തിയൊന്നാം വാര്‍ഷികം ആഘോഷിക്കപ്പെടുമ്പോള്‍ നമ്മുടെ കുടുംബത്തിലും സമൂഹത്തിലും എത്രകണ്ട് തനതായ പാരമ്പര്യം നډയില്‍ ശുദ്ധീകരിക്കപ്പെട്ടിരിക്കുവെന്ന് തിരിച്ചറിയപ്പെടണമെന്ന് സെമിനാറില്‍ സംസാരിച്ച സജി നാരായണന്‍ (സാരഥി) സൂചിപ്പിച്ചു. ന്യൂന പക്ഷമെന്നോ ഭൂരിപക്ഷമെന്നോ വേര്‍തിരിക്കപ്പെടുന്നതിനപ്പുറം ഒരേ രാജ്യം ഒരേ ജനത എന്ന മനോഭാവത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തെ കൊണ്ടെത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഹംസ പയ്യന്നൂര്‍ (കെ.കെ.എം.എ) പറഞ്ഞു.

 

സമകാലിക വിദ്വേഷ രാഷ്ട്രീയ സാഹചര്യത്തെ നേരിടാന്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി മുന്നോട്ട് വരേണ്ടതുണ്ടെന്ന് കൃഷ്ണന്‍ കുടലുണ്ടി (ഒ.ഐ.സി.സി) പറഞ്ഞു. ഇന്ത്യന്‍ സമൂഹത്തില്‍ ആശങ്കയുടെ കരിനിഴല്‍ പരക്കുമ്പോഴും ഫാസിസത്തിന്‍റെ തനിനിറം തിരിച്ചറിഞ്ഞ് ഉയര്‍ന്ന് വരുന്ന സമൂഹ്യബോധത്തിലാണ് രാജ്യത്തിന്‍റെ പ്രതീക്ഷയത്രെയുമെന്ന് മുകേഷ് (കല ആര്‍ട്സ്) വിശദീകരിച്ചു. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് മതേതരത്വത്തിലധിഷ്ടിതമായ ഭൂരിഭാഗം ഇന്ത്യന്‍ ജനതയിലാണ്. ആ സമൂഹത്തെ ഉണര്‍ത്തിയെടുക്കുകയെന്ന ചരിത്രപ്രധാന ദൗത്യം ഏറ്റെടുക്കാന്‍ നേതാക്കള്‍ തയ്യാറാവേണ്ടതുണ്ട്. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ (കെ.ഐ.ജി) സൂചിപ്പിച്ചു. നൂറ്റാണ്ടിന്‍റെ പാരമ്പര്യമുള്ള ഇന്ത്യന്‍ ഫാസിസത്തിന്‍റെ പ്രധാനമേഖല സാംസ്കാരിക രംഗത്തെ തിരുത്തിയെഴുത്താണ്. ഇതിനെ വേരോടെ പിഴുതുമാറ്റുന്നതിന് നവോത്ഥാന പ്രസ്ഥാനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖല കൂടുതല്‍ വിശാലമാക്കേണ്ടതുണ്ട്. ഷരീഫ് താമരശ്ശേരി (ഐ.എന്‍.എല്‍) വിശദീകരിച്ചു. സമൂഹത്തെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഒറ്റക്കെട്ടായി നിലകൊള്ളലാണ് കാലഘട്ടത്തിന്‍റെ ആവശ്യമെന്ന് ഷറഫുദ്ധീന്‍ കണ്ണേത്ത് (കെ.എം.സി.സി) സൂചിപ്പിച്ചു. അഷ്റഫ് മേപ്പയ്യൂര്‍ സ്വാതന്ത്ര ദിന കവിതയും സ്വാലിഹ് അലി ആലുവ ദേശീയഗാനാലാപനവും നടത്തി.

ഐ.ഐ.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി മോഡറേറ്ററായിരുന്നു. വൈസ് പ്രസിഡന്‍റ് വി.എ മൊയ്തുണ്ണി അധ്യക്ഷത വഹിച്ചു. മനാഫ് മാത്തോട്ടം സ്വാഗതവും യൂനുസ് സലീം നന്ദിയും പറഞ്ഞു. 

 

കൂടെയുള്ള ഫോട്ടോ

ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ മെട്രോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷം കെ.ജെ.യു അസിസ്റ്റന്‍റ് സെക്രട്ടറി           ഡോ. ജമാലുദ്ധീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്യുന്നു

 

പരിപാടിയുടെ വീഡിയോയും കൂടെ അയക്കുന്നു

Read 94156 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.