സാഹോദര്യത്തോടെ ഇസ്ലാഹി സെന്‍റര്‍ പെരുന്നാള്‍ ആഘോഷിച്ചു

Written by
Rate this item
(0 votes)
 
കുവൈത്ത് :

കുവൈത്ത്  ഔക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വിവിധ പള്ളികളില്‍ ചെറിയ പെരുന്നാള്‍ നമസ്കാരം സംഘടിപ്പിച്ചു. ബന്ധങ്ങളെ കൂടുതൽ ശക്തിയോടെ സുദൃഢമാക്കാനും ഇന്നത്തെ അശാന്തി നിറഞ്ഞ മേഖലകളെ കണ്ടെത്തി യുക്തമായി സമീപിച്ച് സാഹോദര്യവും സംസ്കരണവും സ്ഥാപിക്കാൻ സമൂഹം തയ്യാറാവണമെന്ന് ഖതീബുമാർ സൂചിപ്പിച്ചു.
മലയാളം ഖുതുബ നടക്കുന്ന സാല്‍മിയയിലെ അബ്ദുല്ല അല്‍ വുഐബ് പള്ളിയില്‍ സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ  പെരുന്നാള്‍ നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നല്‍കി.
 
സബാഹിയ്യ ത്വിഫ്ല അസ്സഹബി പള്ളിയില്‍ ആദിൽ സലഫിയും ജഹ്റ അല്‍ മുഅ്തസിം പള്ളിയില്‍ മൌലവി അബ്ദുല്ല കാരകുന്നും മങ്കഫിലെ ഫഹദ് മബ്ഗൂത് പള്ളിയില്‍ മൌലവി അബ്ദുന്നാസറും നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.
Read 73044 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.