അല്‍ ഫുര്‍ഖാന്‍ ഖുര്‍ആന്‍ ഹിഫ്ള് മത്സരം ജൂലൈ 14 ന്; റജിസ്ട്രേഷന്‍ ആരംഭിച്ചു

Written by
Rate this item
(0 votes)

കുവൈത്ത് :

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ഖുര്‍ആന്‍ ഹിഫ്ള് വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍  സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖുര്‍ആന്‍ ഹിഫ്ള് മത്സരം ജൂലൈ 14 ന് വെള്ളിയാഴ്ച നടക്കും.

വിശുദ്ധ ഖുര്‍ആനിലെ ഇരുപത്തിനാലാമത്തെ അധ്യായമായ അന്നൂറാണ് മനഃപാഠമാക്കേണ്ട പാഠ ഭാഗം. നാല് കാറ്റഗറിയായിട്ടാണ് മത്സരം നടക്കുക. 2009 ജൂലൈ 14 ന് ശേഷം ജനിച്ചവര്‍ക്ക് സൂറത്തു നൂറിലെ 1 മുതല്‍ 20 ആയത്ത്, 2005 ജൂലൈ 14 നും 2009 ജൂലൈ 14 നും ഇടയില്‍ ജനിച്ചവര്‍ക്ക് 1 മുതല്‍ 34 ആയത്ത്,  1997 ജൂലൈ 14 നും 2005 ജൂലൈ 14 നും ഇടയില്‍ ജനിച്ചവര്‍ക്ക് 1 മുതല്‍ 52 ആയത്ത്,  1997 ജൂലൈ 14 ന് മുമ്പ് ജനിച്ചവര്‍ക്ക് 1 മുതല്‍ 64 ആയത്ത് എന്നിങ്ങനെയാണ് പാഠഭാഗം.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 30 ന് മുമ്പ് പേര് നല്‍കേണ്ടതാണ്. റജിസ്റ്റര്‍ ചെയ്യാനും വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66651232, 65680201, 99139489, വാട്സ്അപ്പ് നമ്പര്‍ 55132529

 

Read 84373 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.