ഇസ്ലാഹി സെന്‍റര്‍ സ്നേഹ സംഗമവും ഇഫ്ത്വാറും സംഘടിപ്പിച്ചു

Written by
Rate this item
(0 votes)
കുവൈത്ത് : 
 
പ്രബഞ്ച സ്രഷ്ടാവായ ദൈവത്തെ അറിയുകയും അവനില്‍ പ്രതീക്ഷയര്‍പ്പിക്കുകയും നിയമവ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുമ്പോഴാണ് മനസ്സമാധാനവും സ്വസ്തയും കൈവരിക്കാന്‍ സാധിക്കൂവെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഫര്‍വാനിയ മേഖല അബ്ബാസിയ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ഇസ്ലാഹി സ്നേഹ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിശ്വാസ സ്വഭാവ സാംസ്കാരിക രംഗങ്ങളില്‍ വരാവുന്ന ജീര്‍ണതകള്‍, സാമ്പത്തിക രംഗത്തെ ചൂഷണങ്ങള്‍, ബന്ധങ്ങളിലുള്ള താളപ്പിഴവുകള്‍ തുടങ്ങി ദോഷങ്ങളില്‍ നിന്ന് രക്ഷപ്പെടാനും അതിലൂടെ ദൈവിക വിശ്വാസം ഊട്ടിയുറപ്പിക്കാനും നോമ്പിലൂടെ സാധ്യമാകുമെന്ന് ഫാറൂഖി വിശദീകരിച്ചു.
 
വിവിധ സംഘടനകളെ പ്രതിനീധീകരിച്ച് ഹംസ പയ്യന്നൂര്‍, അബ്ദുല്‍ ഫത്താഹ് തയ്യില്‍, ആസാദ് മൂപ്പന്‍, എന്‍.കെ അബ്ദുറസാഖ്, സത്താര്‍ കുന്നില്‍ എന്നിവര്‍ പങ്കെടുത്തു. സംഗമം ഐ.ഐ.സി ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം.ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, തോമസ് മാത്യൂ കടവില്‍, വി.എ മൊയ്തുണ്ണി, യൂനുസ് സലീം, അയ്യൂബ് ഖാന്‍ എന്നിവര്‍ സംസാരിച്ചു. സയ്യിദ് റാസി ഖിറാഅത്ത് നടത്തി.
Read 80266 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.