മതബോധമാണ് ശെരിയായ ജീവിതത്തിന്റെി പരിരക്ഷ - സി.എ സഈദ് ഫാറൂഖി

Written by
Rate this item
(0 votes)

കുവൈത്ത് : 

സമ്പൂര്‍ണ സډാര്‍ഗമായ ഇസ്ലാം മതതിന്‍റെ ആചാരങ്ങളും വിശ്വാസങ്ങളും ദൈവം നല്‍കിയ പ്രകാശമാണെന്ന് പ്രഗത്ഭ പണ്ഡിതനും കോഴിക്കോട് ട്രെയിനിംഗ് കോളേജ് മുന്‍ ഇന്‍സ്ട്രക്ടറുമായ സി.എ സഈദ് ഫാറൂഖി പറഞ്ഞു. 

ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മങ്കഫിലെ നജാത്ത് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'അഹ്ലന്‍ വ സഹ്ലന്‍ യാ റമദാന്‍' സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശെരിയായ മതബോധത്തില്‍ കഴിയുകയും മതജീവിതം നയിക്കുകയും ചെയ്യുകയെന്നത്  നമ്മുടെ രക്തവും മാംസവും സംരക്ഷികുന്നത് പോലെതന്നെ മതത്തെ നാം പരിരക്ഷിക്കേണ്ടതുണ്ട്. ഇതിനായി ദൈവം നല്‍കിയ അനുഗ്രഹങ്ങളെ തിരിച്ചറിയുകയും അതിന് നന്ദികാണിക്കുകയും ചെയ്യേണ്ടതാണ്. നാം അറിയുന്ന കാര്യങ്ങള്‍ക്ക് അനുസൃതമായി നമ്മുടെ കര്‍മ്മങ്ങളുടെ സ്വരൂപം കൃത്യപ്പെടുത്തുമ്പോഴാണ് ദൈവാനുഗ്രഹം ലഭ്യമാവുക. ദൈവം അറിയിച്ചു തന്ന കാര്യങ്ങളെ സംബന്ധിച്ച് യഥാര്‍ത്ഥ അറിവുള്ളവരോടൊപ്പം കഴിയുകയും അവരുടെ ജീവിതവുമായി ബന്ധിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ മതബബോധം ലഭിക്കുകയെന്ന് സഈദ് ഫാറൂഖി വിശദീകരിച്ചു.

സംഗമം ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കേന്ദ്ര പ്രസിഡന്‍റ് എം.ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സംസ്കരണം റമളാനിലൂടെ എന്ന വിഷയത്തില്‍ അബ്ദുല്ല കാരക്കുന്നും പശ്ചാതാപം എന്ന വിഷയത്തില്‍ മുഹമ്മദ് അരിപ്രയും ക്ലാസുകളെടുത്തു. കേന്ദ്ര ദഅ്വ സെക്രട്ടറി അബ്ദുല്‍ അസീസ് സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് കൊടുവള്ളി, മുഹമ്മദ് അലി വേങ്ങര, എന്‍ജി. അന്‍വര്‍ സാദത്ത്, എന്‍ജി. ഉമ്മര്‍ കുട്ടി, അബ്ദുല്‍ നാസര്‍ മൗലവി, ഫില്‍സര്‍ ഇടിയങ്ങര എന്നിവര്‍ സംസാരിച്ചു.

 

Read 44592 times

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.