ഖുര്‍ആന്‍ ശാന്തിയും മനസ്സമാധാനവും വിളിച്ചോതുന്നു Featured

Posted On Wednesday, 28 February 2018 11:48 Written by
 
കുവൈത്ത് :
 
ലോകരുടെ സډാര്‍ഗ ഗ്രന്ഥമായ വിശുദ്ധ ഖുര്‍ആനിന്‍റെ ആശയങ്ങളിലേക്ക് ഇറങ്ങുന്നേരം മനസ്സമാധാനവും ശാന്തിയും പ്രാപിക്കാനാകുമെന്നും ദൈവീക കല്‍പനകളെ ധിക്കരിച്ചതിന്‍റെ അനന്തര ഫലങ്ങളാണ് ഇന്ന് ചില ദിക്കുകളില്‍ കാണുന്ന അശാന്തിയുടെ കാരണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ സമ്മേളനം സൂചിപ്പിച്ചു. ഏതൊരു വിഷയത്തിനും മാതൃകാപരമായ പരിഹാര കാഴ്ചപ്പാടുകളുകള്‍ വിശുദ്ധ ഗ്രന്ഥത്തില്‍ കാണാനാകും. ദൈവീക വചനങ്ങളെ അവഗണിക്കുന്നത് ആപല്‍കരമാണെന്നും നാളെയുടെ നډക്കായി പരിശുദ്ധ വചനങ്ങളെ അടുത്തറിയാന്‍ ശ്രമിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സമ്മേളനം കുവൈത്ത് ചാരിറ്റി ഓര്‍ഗനൈസേഷന്‍ ഖുര്‍ആന്‍ പഠന വിഭാഗം തലവന്‍ ശൈഖ് ഫാലിഹ് അല്‍ നസ്സാര്‍ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടര്‍ ടി.പി ഹുസൈന്‍ കോയ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ശൈഖ് മുഹമ്മദ് അല്‍മരി, മൊയ്തുണ്ണി, അബ്ദുല്‍ ഹമീദ്, അബ്ദുല്‍ അസീസ് സലഫി, മനാഫ് മാത്തോട്ടം എന്നിവര്‍ സംസാരിച്ചു. 
വെളിച്ചം പരീക്ഷയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ പി. റിസാന (അബൂഹലീഫ), പി.വി അസ്മാബി (ഫഹാഹീല്‍), നസീഫ അബ്ദുല്‍ അസീസ് (ജലീബ്), അന്നൂര്‍ ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തിലെ കുവൈത്ത് റീജനല്‍ വിജയി ഷഹര്‍ബാന്‍ മുഹമ്മദ് ബേബി എന്നിവര്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. 
വെളിച്ചം പുതിയ മൊഡ്യൂളിന്‍റെ പ്രകാശനം സുരേഷ് മാത്തൂരിന് നല്‍കി ഇബ്രാഹിം കുട്ടി സലഫി നിര്‍വ്വഹിച്ചു.

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.