മുജാഹിദ് സമ്മേളനം പ്രചരണോദ്ഘാടനം നാളെ (വെള്ളി) സാല്‍മിയയില്‍ ; അബ്ദുല്ലത്തീഫ് കരുന്പുലാക്കലിന് സ്വീകരണം നല്കി Featured

Posted On Wednesday, 28 February 2018 11:48 Written by
കുവൈത്ത് : 
 
'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം'  എന്ന പ്രമേയവുമായി ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം കൂരിയാടില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്‍പതാമത് സംസ്ഥാന സമ്മേളനത്തിന്‍റെ കുവൈത്ത് തല പ്രചരണോദ്ഘാടനത്തില്‍ പങ്കെടുക്കാനായി എത്തിയ  പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിന് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം നല്‍കി.
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, മുഹമ്മദ് ബേബി, യൂനുസ് സലീം, എന്‍ജി. ഫിറോസ് ചുങ്കത്തറ, എന്‍.കെ മുഹമ്മദ് റഹീം മാറഞ്ചേരി, ഷമീമുള്ള സലഫി, ടി.എം അബ്ദുറഷീദ്, ശാനിബ് പേരാമ്പ്ര, അബ്ദുന്നാസര്‍ മൗലവി, ബദറുദ്ധീന്‍ പുളിക്കല്‍, ഫൈസല്‍ വടകര, സഅ്ദ് പുളിക്കല്‍, അനസ് അഹ്മദ്, അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സ്വീകരണ സംഗമത്തില്‍ പങ്കെടുത്തു.
 
കുവൈത്ത് തല പ്രചരണോദ്ഘാടനം നാളെ (ഡിസംബര്‍ 8 ന് വെള്ളിയാഴ്ച) വൈകുന്നേരം 6.30 ന് സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്കൂളില്‍ നടക്കും. സംഗമം ഔക്കാഫ്  പ്രതിനിധി ഉദ്ഘാടനം ചെയ്യും.
 
സമ്മേളന പ്രമേയത്തില്‍ പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍ മുഖ്യ പ്രഭാഷണം നടത്തും. ഐ.ഐ.സി ഉപാധ്യക്ഷന്‍ വി.എ മൊയ്തുണ്ണി ആധ്യക്ഷ്യം വഹിക്കും.
 
 
പരിപാടിയിലേക്ക് കുവൈത്തിന്‍റെ വിവിധ ഏരിയകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക 99060684
 
കൂടെയുള്ള ഫോട്ടോ
മുജാഹിദ് സമ്മേളനത്തിന്‍റെ കുവൈത്ത് തല പ്രചരണോദ്ഘാടനത്തില്‍ പങ്കെടുക്കാനായി എത്തിയ  പ്രമുഖ പണ്ഡിതനും യുവ പ്രാസംഗികനുമായ അബ്ദുല്ലത്തീഫ് കരുമ്പുലാക്കലിന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കുന്നു

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.