മുജാഹിദ് സംസ്ഥാന സമ്മേളനം - പ്രചരണോദ്ഘാടനം 8 ന് സാല്‍മിയയില്‍

Posted On Wednesday, 28 February 2018 11:47 Written by
 
കുവൈത്ത് : 
 
''മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം''  എന്ന പ്രമേയവുമായി ഡിസംബര്‍ 28, 29, 30, 31 തിയ്യതികളില്‍ മലപ്പുറം കൂരിയാടില്‍ സംഘടിപ്പിക്കുന്ന മുജാഹിദ് ഒന്‍പതാമത് സംസ്ഥാന സമ്മേളനത്തിന്‍റെ കുവൈത്ത് പ്രചരണോദ്ഘാടനം ഡിസംബര്‍ 8 ന് വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സാല്‍മിയ ഇന്ത്യന്‍ പബ്ലിക് സ്കൂളില്‍ നടക്കും. 
 
പ്രചരണോദ്ഘാടനം പ്രമുഖ പണ്ഡിതനും പ്രാസംഗികനുമായ ഡോ. ഹുസൈന്‍ മടവൂര്‍ നിര്‍വ്വഹിക്കും. സംഗമത്തില്‍ അബ്ദുല്ലത്തീഫ് കരുമ്പുലാക്കല്‍, ഡോ. അബ്ദുല്‍ മജീദ് സ്വലാഹി എന്നിവര്‍ സംസാരിക്കും. ഔക്കാഫ് പ്രതിനിധികളും പങ്കെടുക്കും.
 
പരിപാടിയിലേക്ക് കുവൈത്തിന്‍റെ വിവിധ ഏരിയകളില്‍ നിന്ന് വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക 99060684

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.