'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ്സ്; ഷബീറ ഒന്നാം സ്ഥാനവും റുബീന രണ്ടാം സ്ഥാനവും നേടി

Posted On Wednesday, 28 February 2018 11:47 Written by
'അന്നൂര്‍' ഖുര്‍ആന്‍ ഓണ്‍ലൈന്‍ ക്വിസ്സ്; ഷബീറ ഒന്നാം സ്ഥാനവും റുബീന രണ്ടാം സ്ഥാനവും നേടി
 
കുവൈത്ത് : 
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുര്‍ആന്‍ ഓണ്‍ലൈന്‍ റമളാന്‍ ക്വിസ്സ് മത്സരത്തിലെ ഗ്രാന്‍റ് ഫിനാലയില്‍ ഒന്നാം സ്ഥാനം ഷബീറ ഷാക്കിര്‍ (കല്‍പ്പറ്റ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം റുബീന അബ്ദുറഹിമാ (കുനിയില്‍) നും ഫാത്തിമ്മ അപ്പാടത്ത് (അബൂദാബി) മൂന്നാം സ്ഥാനവും നേടി. പേഴ്സണ്‍ ഓഫ് ക്വിസ് സീരിസായി ഫാത്തിമ്മ സഅ്ദി (പുളിക്കല്‍) നെ തെരെഞ്ഞെടുത്തു.
കുവൈത്ത്, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, സൗദ്യ അറേബ്യ, അബൂദാബി, ഷാര്‍ജ, ദുബായ്, ബാംഗ്ലൂര്‍, കേരള തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മുഹമ്മദ് അമാനി മൗലവിയുടെ ഖുര്‍ആന്‍ വിവരണത്തിന്‍റെ 24 മത്തെ അധ്യായമായ അന്നൂറിനെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. റമളാന്‍ രണ്ട് മുതല്‍ പതിനെട്ട് വരെ നടന്ന മത്സരത്തില്‍ നിന്ന് ഓരോ ദിവസവും വിജയികളെ കണ്ടെത്തിയിരുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, പ്രശസ്തി പത്രം എന്നിവ ഐ.ഐ.സിയുടെ പൊതു പരിപാടിയില്‍ വെച്ച് വിതരണം ചെയ്യും. 
ഓണ്‍ലൈന്‍ അടുത്ത പരീക്ഷ സൂറ. ഫുര്‍ഖാനിനെ അവലംബിച്ച് ആഗസ്റ്റ് ആദ്യ വാരം തുടങ്ങുമെന്ന് വെളിച്ചം സെക്രട്ടറി അറിയിച്ചു. മത്സരം എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും ഉണ്ടാവുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ +965 6582 9673 എന്ന വാട്സ്അപ്പ് നമ്പറില്‍ പേര് റജിസ്റ്റര്‍ ചെയ്യുക

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.