അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ ഹിഫ്ള് മത്സരം വിജയികളെ പ്രഖ്യാപിച്ചു

Posted On Monday, 30 November -0001 00:00 Written by
അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ ഹിഫ്ള് മത്സരം വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് : 
 
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഖുര്‍ആന്‍ ഹിഫ്ള് വിംഗായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍  സംഘടിപ്പിച്ച പതിനഞ്ചാമത് ഖുര്‍ആന്‍ ഹിഫ്ള് മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ട് വയസ്സിന് താഴെയുള്ളവരില്‍ നിന്ന് ഹാജറ ഹലീലുറഹ്മാന്‍ (ചെന്നൈ) ഒന്നാം സ്ഥാനവും മര്‍വ അബ്ദുറഹിമാന്‍ (അരീക്കോട്) രണ്ടാം സ്ഥാനവും നേടി. എട്ട് വയസ്സിനും പന്ത്രണ്ടിനും ഇടയിലുള്ളവരില്‍ നിന്ന് ഹുദ ഹസാമുദ്ധീന്‍ (ശ്രീലങ്ക), മുഹമ്മദ് അമാന്‍ ഇംതിയാസ് (ശ്രീലങ്ക), ഹയ ഇസമുദ്ധീന്‍ (ശ്രീലങ്ക) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പന്ത്രണ്ടിനും ഇരുപതിനും ഇടയിലുള്ളവരില്‍ ഹാജറ ഇസമുദ്ധീന്‍ (ശ്രീലങ്ക), ഹാഷിം മൊയ്തീന്‍ അബ്ദുല്ല (തൃശൂര്‍), ഫാത്തിമ്മ അംമ്ന (ശ്രീലങ്ക) (രണ്ടാം സ്ഥാനം രണ്ട് പേര്‍ക്ക്), നാഫിയ ബഷീര്‍ (കോഴിക്കോട്) എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇരുപത് വയസ്സിന് മുകളിലുള്ളവരില്‍ നിന്ന് റുബീന അബ്ദുറഹിമാന്‍ (അരീക്കോട്), സക്കീന അബ്ദുറസാഖ് (ഇലത്തൂര്‍) ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് എം.ടി മുഹമ്മദ്, സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ചെയര്‍മാന്‍ ഇബ്രാഹിം കുട്ടി സലഫി, അല്‍ഫുര്‍ഖാന്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ അസീസ് സലഫി, സി.കെ അബ്ദുല്ലത്തീഫ്, അബ്ദുല്ല കാരക്കുന്ന്, സഅ്ദ് കടലൂര്‍, മുര്‍ഷിദ് അരീക്കാട്, അബ്ദു നാസര്‍ മുട്ടില്‍, മനാഫ് മാത്തോട്ടം, സൈദ് മുഹമ്മദ്, എന്‍ജി. റിയാസ് മതിലകം എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഐ.ഐ.സിയുടെ പൊതു സംഗമത്തില്‍ വെച്ച് വിതരണം ചെയ്യും. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 66651232. വാട്സ്അപ്പ് നമ്പര്‍ 55132529

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.

Kuwait Indian Islahi Centre is a voluntary organization of Indian expatriates since 2002. It is operating under the supervision of Kuwait Ministry of Awqaf and Islamic affairs and affiliated to Embassy of India.